22 January 2026, Thursday

Related news

January 14, 2026
December 31, 2025
December 28, 2025
December 25, 2025
December 20, 2025
November 4, 2025
August 21, 2025
July 23, 2025
July 18, 2025
June 22, 2025

കണ്ണൂര്‍ മാടായിപ്പാറയില്‍ ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Janayugom Webdesk
കണ്ണൂര്‍
August 21, 2025 10:36 am

കണ്ണൂര്‍ മാടായിപ്പാറയില്‍ ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍.ചെറുതാഴം പിരക്കാം തടത്തില്‍ താമസിക്കുന്ന കൊറ്റയിലെ പുരയില്‍ വീട്ടില്‍ കെ പി അഫിദി യാണ് പിടികൂടിയത്. പാപ്പിനിശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ വൈ ജസിറലിയും സംഘവും പിടികൂടിയത്. മാടായി പാറയിൽ ഇരുചക്ര വാഹനത്തിൽ കഞ്ചാവ് എത്തിച്ച് കൈമാറ്റം നടത്തുന്നുണ്ടെന്ന് എക്സൈസ് കമീഷണർ സ്ക്വാഡ് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാപ്പിനിശേരി എക്സൈസ് സംഘം മാടായി പാറയിലെത്തി ഇയാളെ പിടികൂടിയത്. 

ഹോണ്ട ആക്റ്റിവ സ്കൂട്ടറും പിടികൂടി.പ്രതി നിരവധി ലഹരി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും എക്സൈസ് അറിയിച്ചു. പയ്യന്നൂർ, പി ലത്തറ, പരിയാരം, പഴയങ്ങാടി, കുഞ്ഞിമംഗലം എന്നീ സ്ഥലങ്ങളിലെ സ്കൂൾ കോളജ് വിദ്യർഥികൾക്ക് ഉൾപ്പടെ ലഹരി വസ്തുക്കൾ എത്തിക്കുന്ന പ്രധാനിയാണിയാണ് ഇയാൾ. ഏറെ നാളായി ഇയാൾ എക്സൈസ് സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു. 

അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എം പി സർവജ്ഞൻ, പ്രിവൻ്റിവ് ഓഫീസർ ഗ്രേഡ് സി പങ്കജാഷൻ, വി പി ശ്രീകുമാർ, എക്സൈസ് കമീഷണർ സ്ക്വാഡ് അംഗം പി പി രജിരാഗ്, സിവിൽ എക്സൈസ് ഓഫിസർ കെ രമിത്ത്, കെ അമൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി എക്സൈസ് പരിശോധന ഊർജ്ജിതമാക്കിയിരിക്കുകയാണ്. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.