യുവകലാസാഹിതി ഖത്തർ 17ാം വാർഷികാഘോഷമായ യുവകലാസന്ധ്യ 2023 വിവിധ കലസാംസ്കാരിക പരിപാടികളോടെ ICC അശോക ഹാളിൽ നിയുക്ത ഐ. സി. സി. പ്രസിഡന്റ് എ. പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ താരം സ്വാസിക മുഖ്യാതിഥി ആയിരുന്നു. മികച്ച സാമൂഹ്യ പ്രവർത്തനത്തിനുള്ള യുവകലാസാഹിതി ഖത്തർ സഫിയ അജിത്ത് സ്ത്രീശക്തി അവാർഡ് 2023 ആനി രാജയ്ക്ക് എ. പി. മണികണ്ഠൻ സമർപ്പിച്ചു. മറുപടി പ്രസംഗത്തിൽ ആനി രാജ ‘ഫിഫ വേൾഡ് കപ്പ് വിജയകരമായി നടത്തിയ ഖത്തർ ഗവൺമെന്റിന് ’ അഭിനന്ദനങ്ങൾ അറിയിച്ചു. സി. കെ. ചന്ദ്രപ്പന്റെ പേരിൽ ഏർപ്പെടുത്തിയ ഖത്തറിലെ സന്നദ്ധ പ്രവർത്തകർക്കുള്ള അവാർഡ് ഖത്തറിലെ പ്രമുഖ സന്നദ്ധ സംഘടനയായ അൽ ഇസാൻ മയ്യത്ത് പരിപാലന സംഘത്തിന് ICBF നിയുക്ത പ്രസിഡന്റ് ഷാനവാസ് ടി. ബാവ നൽകി. ഗിന്നസ് റെക്കോർഡ് പ്രകടനം നടത്തിയ ഷകീർ ചെറായിയെ ISC നിയുക്ത പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹിമാൻ ഇപിയും എഡ്യൂക്കേഷണൽ യൂട്യൂബ് ചാനലിലൂടെ ചുരുങ്ങിയ കാലം കൊണ്ട് കഴിവ് തെളിയിച്ച യുവ സംരംഭക റസീന ഷക്കീറിനെ വനിതകലാസാഹിതി പ്രസിഡന്റ് ഷാന ലാലുവും ആദരിച്ചു.
യുവകലാസന്ധ്യ സുവനീർ പ്രകാശനം ആനി രാജക്ക് സുവനീർ കമ്മിറ്റി കൺവീനർ എം സിറാജ് നൽകി പ്രകാശനം ചെയ്തു. കോവിഡ് മഹാമാരി കാലത്തും ഫിഫ വേൾഡ് കപ്പിലും ഖത്തറിൽ വിശിഷ്ട സേവനങ്ങൾ നടത്തിയ യുവകലാസാഹിതിയുടെ പ്രവർത്തകരെയും ചടങ്ങിൽ വച്ചു ആനി രാജ ആദരിച്ചു. വാർഷികത്തോടനുബന്ധിച്ചു നടത്തിയ സാഹിത്യ മത്സരവിജയികൾക്ക് സിനിമ താരം സ്വാസിക ഉപഹാരം നൽകി. സജിലി സലീം നയിച്ച സംഗീത സന്ധ്യയിൽ ഖത്തറിലെ സുപരിചിതരായ ഗായകർ മണികണ്ഠൻ, റിയാസ്കരിയാട്, ശിവപ്രിയ, മൈഥിലി എന്നിവർ ഗാനങ്ങൾ ആലപിച്ചു. സ്വസ്തി അക്കാദമി ഫോർ എക്സലൻസ് നർത്തകരുടെ ഫ്യൂഷൻ ഡാൻസുകൾ അരങ്ങേറി. യുവകലാസാഹിതി പ്രസിഡന്റ് അജിത്ത് പിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യുവകലാസാഹിതി സെക്രട്ടറി രാഗേഷ് കുമാർ സ്വാഗതം പറഞ്ഞു. കോ ഓർഡിനേഷൻ സെക്രട്ടറി ഷാനവാസ് തവയിൽ, യുവകലാസാഹിതി ട്രഷറർ സരിൻ കക്കത്, വനിതകലാസാഹിതി സെക്രട്ടറി സിത്താര രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. പ്രോഗ്രാം കൺവീനർ റെജി പുത്തൂരാൻ നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.