
മലപ്പത്ത് സംഘര്‍ഷമുണ്ടാക്കിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു. യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി, മലപ്പട്ടം അടുവാപ്പുറത്തെ പി ആര്‍ സനീഷാണ് സംഘടനയില്‍ നിന്നും രാജിവെച്ചത്രാജിക്കത്ത് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റിന് കൈമാറി. നേതാക്കൾ അടിച്ചമർത്തുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് പി ആർ സനീഷ് രാജിവെച്ചത്.പാർട്ടിയിൽ അധികാരം ഉള്ളവർക്ക് മാത്രമേ പ്രവർത്തിക്കാൻ സാധിക്കുന്നുള്ളൂ എന്നും, പാർട്ടിയിലെ മുതിർന്ന നേതാക്കൾ തനിക്കെതിരെ അടിച്ചമർത്തൽ നടപടികൾ സ്വീകരിക്കുന്നു എന്നും പി ആർ സനീഷ് രാജിക്കത്തിൽ ആരോപിക്കുന്നു.
ഇത് തെളിവ് സഹിതം ജില്ലാ കോൺഗ്രസ് അധ്യക്ഷന് പരാതി നൽകിയെങ്കിലും നടപടിയൊന്നും എടുത്തില്ലെന്നും കത്തിൽ പറയുന്നു.മലപ്പട്ടം അടുവാപ്പുറത്ത് ഗാന്ധി സ്തൂപം തകർത്തെന്ന ആരോപണമുന്നയിച്ച് പ്രദേശത്ത് കലാപമുണ്ടാക്കാൻ ശ്രമിച്ചാണ് പി ആർ സനീഷ് അടക്കമുള്ളവർ വാർത്തയിൽ ഇടം നേടിയത്. മലപ്പട്ടം സംഭവത്തെ തുടർന്ന് അന്നത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ നേതൃത്വത്തിൽ അടുവാപ്പുറത്തുനിന്ന് മലപ്പട്ടത്തേക്കു നടത്തിയ കാൽനട ജാഥ സംഘർഷത്തിൽ കലാശിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.