10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 7, 2025
December 15, 2024
December 11, 2024
December 11, 2024
December 10, 2024
November 26, 2024
November 24, 2024
November 13, 2024
November 12, 2024
November 12, 2024

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ; വ്യാജ കാര്‍ഡുകള്‍ നിര്‍മ്മിച്ചതായി പരാതി

Janayugom Webdesk
തിരുവനന്തപുരം
November 17, 2023 2:52 pm

സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനെ പറ്റി വ്യാപക പരാതി. പ്രത്യേക ആപ്പ് നിര്‍മ്മിച്ച് വ്യാജ തെര‍ഞ്ഞെടുപ്പ് കാര്‍ഡുകള്‍ നിര്‍മ്മിച്ചത് അതീവ ഗൗരവമുള്ള കാര്യമാണെന്നും, അതു രാജ്യസുരക്ഷെയ തന്നെ ബാധിച്ചിട്ടുണ്ടെന്ന ആരോപണവുമായി വിവിധ രാഷട്രീയ പാര്‍ട്ടികളും,സംഘനടകളും രംഗത്ത്. യൂത്ത് കോൺഗ്രസ്സ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ ഐഡി കാർഡ് നിർമിച്ചത് അതീവ ഗൗരവമുള്ള കാര്യമെന്ന് ഡിവൈഎഫ്ഐ. രാജ്യ സുരക്ഷയെ പോലും ബാധിക്കുന്ന കാര്യങ്ങളാണ് ഇത്. രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഐഡി കാർഡ് ആണ് വ്യാജമായി നിർമിച്ചത്. 

1.5 ലക്ഷം ഐഡി കർഡുകൾ നിർമിച്ചിട്ടുണ്ട്. 25 കോടി രൂപയാണ് ഇതിനായി ചിലവഴിച്ചിട്ടുള്ളത്. എവിടെ നിന്ന് ഈ പണം വന്നു എന്ന് കൂടി അന്വേഷണം വേണമെന്നും ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു.ബംഗളൂരുവിലുള്ള കമ്പനിയാണ് ഐഡി കാർഡ് ഉണ്ടാക്കാനുള്ള ആപ്പ് നിർമിച്ചു നൽകിയത്. തിരഞ്ഞെടുപ്പ് പോലും ആട്ടിമറിക്കാൻ പറ്റുന്ന ആപ്പ് ആണ് നിർമ്മിച്ചിരിക്കുന്നത്. ഈ ഐഡി കർഡുകൾ മറ്റ് പല ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പോലും ഇത് ഉപയോഗിച്ച് കഴിയും. കേന്ദ്ര സർക്കാരിനും ഇതിൽ ഉത്തരവാദിത്വം ഉണ്ടെന്നും കൃത്യമായി അന്വേഷണം വേണമെന്നും ഡിവൈഎഫ്ഐ പറഞ്ഞു.ഈ സംഭവത്തിൽ പിആർ തലവൻ കാനഗോലുവിന്റെ പങ്ക് കൂടി അന്വേഷിക്കണമെന്നും, കനഗോലു കോൺഗ്രസ് കമ്മറ്റിയാണ് ഇപ്പൊൾ കോൺഗ്രസിനെ നയിക്കുന്നതെന്നും ഡിവൈഎഫ്ഐ നേതാക്കൾ അഭിപ്രായപ്പെട്ടു. 

വ്യാജൻമാരുടെ കേന്ദ്രമായി കോൺഗ്രസ്‌ മാറിയിട്ടുണ്ട്. ഒരു എംഎൽഎയ്ക്കും വ്യാജ ഐഡി നിർമാണത്തിൽ പങ്ക് ഉള്ളതായി ഡിവൈഎഫ് നേകാക്കള്‍ ആരോപിച്ചു. കേരള പോലീസും, കേന്ദ്ര ഏജൻസികൾ ഉണ്ടെങ്കിൽ അവരും അന്വേഷിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരിക്കുകയാണ്.ഒന്നര ലക്ഷത്തോളം വ്യാജ തിരഞ്ഞെടുപ്പ് കാര്‍ഡുകള്‍ കോണ്‍ഗ്രസ് നിര്‍മിച്ചുവെന്നും ഒറിജിനലിനെ വെല്ലുന്ന വ്യാജ കാര്‍ഡുകള്‍ ആണ് നിര്‍മിച്ച് നല്‍കിയതെന്നും ബിജെപി പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ പറഞ്ഞു.മൊബൈല്‍ ആപ്പിന്റെ തെളിവ് സഹിതം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് പരാതി നല്‍കിയത്. രാഹുല്‍ ഗാന്ധിക്ക് അടക്കം പരാതി നല്‍കിയിട്ടുണ്ട്. പരാതി ലഭിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും നടപടി എടുത്തില്ല.

രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, കെ സുധാരകന്‍ എന്നിവര്‍ക്ക് ഇതില്‍ അറിവുണ്ട്. പരാതികള്‍ ഇവര്‍ക്ക് നല്‍കിയിട്ടും ഇത് മൂടി വെച്ചു. ഇതും ഗുരുതരമായ കുറ്റം തന്നെയാണെന്നും കെ സുരേന്ദ്രന്‍ പറയുന്നു. പാലക്കാട്ടെ എംഎല്‍എയാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും സുരേന്ദ്രന്‍ പരസ്യമായി പറയുന്നു. ഇത് രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണ്. ഈ രാജ്യദ്രോഹകുറ്റത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടുനില്‍ക്കുകയാണ്. തീവ്രവാദ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. ഈ കാര്‍ഡുകള്‍ വേറെ എവിടെയെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. സമഗ്രമായ അന്വേഷണം ഇക്കാര്യത്തില്‍ വേണം. ഡിജിപിക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷനും ദേശീയ അന്വേഷണ ഏജന്‍സിയ്ക്കും പരാതി നല്‍കിയെന്നും കെ സുരേന്ദ്രന്‍ പറയുന്നു. 

Eng­lish Sumamry:
Youth Con­gress orga­ni­za­tion­al elec­tion; Com­plaint about mak­ing fake elec­tion cards

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.