നഗരസഭ ആരോഗ്യ വിഭാഗം സർക്കിൾ ഓഫീസ് അതിക്രമിച്ചു കയറി ഉദ്യോഗസ്ഥരുടെ കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തുകയും, ഉദ്യോഗസ്ഥരുടെ ദേഹത്തും, ലാപ്ടോപ്പ്, ഫയൽ എന്നിവയിലും മീൻ വലിച്ചെറിയുകയും ചെയ്ത യൂത്ത് കോൺഗ്രസ് നടത്തിയ സമരരീതി പ്രാകൃതവും, അപരിഷ്കൃതവുമാണന്ന് നഗരസഭാധ്യക്ഷ കെകെ ജയമ്മ പറഞ്ഞു.
കഴിഞ്ഞദിവസം റോഡ് കയ്യേറി കാൽനട യാത്രക്കാർക്കും വാഹന ഗതാഗതത്തിനും തടസ്സമാകുന്ന തരത്തിൽ മീൻ വല കുടഞ്ഞ് കച്ചവടം ചെയ്തത് ചോദ്യം ചോദ്യം ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ തട്ടിക്കയതിനെ തുടർന്ന് ത്രാസ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് യൂത്ത് കോൺഗ്രസ് നഗര ചത്വരത്തിലെ സർക്കിൾ ഓഫീസിൽ അതിക്രമിച്ചു കയറി സമരാഭാസം നടത്തിയത്.
നഗരത്തിന്റെ പല പ്രദേശങ്ങളിലും റോഡ് കയ്യേറി യാത്രക്കാർക്ക് തടസ്സമാകും വിധം മീൻ വലകുടഞ്ഞുള്ള കച്ചവടത്തിനെതിരെ നിരവധി പരാതി വന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. ഇന്ന് ഓഫീസ് അതിക്രമിച്ചു കയറിയ കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി പോലീസിൽ പരാതി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.