26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 18, 2025
April 13, 2025
April 9, 2025
April 4, 2025
April 4, 2025
April 3, 2025
March 29, 2025
March 23, 2025
March 20, 2025

പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ

Janayugom Webdesk
പത്തനംതിട്ട
March 7, 2025 4:58 pm

പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ. നസീബ് സുലൈമാൻ ആണ് പിടിയിലായത്. 300ഗ്രാം കഞ്ചാവാണ് യുവാവിന്റെ പക്കല്‍ നിന്ന് പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് പരിശോനയിലാണ് ഇയാൾ പിടിയിലായത്. നസീബിന്റെ കുമ്പഴയിലെ വാടകവീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. 

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി റോബർട്ടിന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. മുൻപും രണ്ട് തവണ കഞ്ചാവ് കേസിൽ ഇയാൾ പിടിയിലായിട്ടുണ്ട്. എക്സൈസ് നിരീക്ഷണത്തിൽ ആയിരുന്നു പ്രതി. ലഹരി മരുന്ന് കച്ചവടത്തിൽ നിരന്തരം ഏർപ്പെടുന്ന പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.