ഹരിയാനയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിനെ കൊലപ്പെടുത്തിയത് സുഹൃത്ത് സച്ചിൻ. മൊബൈൽ ഫോണിന്റെ ചാർജർ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മാലയും മോതിരവും മോഷ്ടിച്ചുവെന്നും പൊലീസ്. ഹിമാനിയുടെ വീട്ടിൽ വെച്ച് പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മൃതദേഹം സ്യൂട്ട് കേസിലാക്കി റോഹ്തക് ജില്ലയിലെ ബസ് സ്റ്റാൻഡിന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നു.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഹിമാനിയും സച്ചിനും ഒന്നര വർഷമായി സുഹൃത്തുക്കളാണ്. സച്ചിന്റെ കൈയിൽ പോറലുകളും കടിച്ച പാടും ഉണ്ട്. ആക്രമണം ചെറുക്കാനുള്ള ഹിമാനിയുടെ ശ്രമത്തിനിടെ ഇയാളുടെ കൈയിൽ കടിച്ചതാകാമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഹിമാനിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കുമെന്ന് കുടുംബം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.