7 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 4, 2025
December 21, 2024
December 19, 2024
December 6, 2024
December 3, 2024
November 30, 2024
November 30, 2024
November 29, 2024
November 11, 2024
October 25, 2024

ഭൂമിതര്‍ക്കം; രാജസ്ഥാനില്‍ യുവാവിനെ ട്രാക്ടര്‍ കയറ്റി കൊന്നു 

Janayugom Webdesk
ഭരത്പുര്‍
October 25, 2023 9:38 pm
ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി. രാജസ്ഥാനിലെ ഭരത്പുര്‍ ജില്ലയിലെ ബയാന മേഖലയിലെ അദ്ദ ഗ്രാമത്തില്‍ ബുധനാഴ്ച്ച രാവിലെയാണ് സംഭവം. അദ്ദ സ്വദേശിയായ നിരപത് ആണ് ദാരുണമായി കൊല്ലപ്പെട്ടത്.  അക്രമത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിഷയം പുറത്തറിയുന്നത്.
ബഹദൂര്‍ സിങ്, അടാര്‍ സിങ് ഗുര്‍ജര്‍ എന്നിവരുടെ കുടുംബങ്ങള്‍ തമ്മില്‍ ഏറെക്കാലമായി ഭൂമിതര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ബുധനാഴ്ച രാവിലെ ബഹദൂര്‍ സിങിന്റെ കുടുംബം തര്‍ക്കസ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷം ആരംഭിക്കുന്നത്. ഇരു കുടുംബങ്ങളും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.  ഇതിനിടെ നരപത് സിങ് നിലത്തുകിടന്നു പ്രതിഷേധിച്ചപ്പോള്‍ ഇയാളുടെ ദേഹത്തുകൂടെ ട്രാക്ടര്‍ കയറ്റിയിറക്കുകയായിരുന്നു.
എട്ട് തവണയോളമാണ് നിരപതിന്റെ ദേഹത്തുകൂടെ ട്രാക്ടര്‍ കയറ്റിയിറക്കിയത്. മറ്റുള്ളവര്‍ ഇടപെട്ട് ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും പ്രതി അതിക്രമം തുടരുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂ​ഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ഏതാനും പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Eng­lish Sum­ma­ry: Youth crushed to death with trac­tor over land dis­pute in Bharatpur
You may also like this video
YouTube video player

TOP NEWS

January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.