7 March 2026, Saturday

Related news

March 6, 2026
March 5, 2026
March 5, 2026
March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 27, 2026
February 25, 2026

വന്ദേഭാരത് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

Janayugom Webdesk
ലഖ്നൗ
June 28, 2023 11:03 am

ഉത്തര്‍പ്രദേശില്‍ വന്ദേഭാരത് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. ഉത്തര്‍പ്രദേശിലെ തുണ്ഡലയിലാണ് സംഭവം. വാരണാസിയില്‍നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ഇടിച്ചത്.

റെയില്‍പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മേയില്‍ വന്ദേഭാരത് തട്ടി കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. കാസര്‍കോട് നിന്നും തിരുവന്തപുരത്തേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്.

2019ല്‍ ഉദ്ഘാടനത്തിന് പിന്നാലെ വന്ദേഭാരത് പശുവിനെ തട്ടിയതും വാര്‍ത്തയായിരുന്നു. ട്രാക്കിലേക്ക് പശുക്കള്‍ ഓടിക്കയറിയതാണ് അപകടത്തിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അഞ്ച് വന്ദേഭാരത് ട്രെയിനുകള്‍ കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു.

eng­lish summary;Youth dies after being hit by Van­deb­harat train

you may also like this video;

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.