28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 27, 2024
December 27, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024

തൃശൂരില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

Janayugom Webdesk
തൃശൂര്‍
March 17, 2024 6:14 pm

തൃശൂര്‍ എടത്തിരുത്തിയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം സ്വദേശി കരിപ്പാക്കുളം വീട്ടില്‍ കമറുദ്ദീന്റെ മകന്‍ 24 വയസുള്ള മുഹമ്മദ് സല്‍മാന്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെ എടത്തിരുത്തി കുമ്പള പറമ്പിന് സമീപമായിരുന്നു അപകടമുണ്ടായത്. സുഹൃത്തുക്കളോടൊപ്പം ബൈക്കുകളില്‍ എടമുട്ടത്ത് പോയ ശേഷം ഇരിങ്ങാലക്കുടയിലേക്ക് മടങ്ങുകയായിരുന്നു. 

ഇതിനിടെ സല്‍മാന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് വളവില്‍ തെന്നി വീഴുകയും പുറകില്‍ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയുമായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സല്‍മാനെ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മാപ്രാണം മാടായിക്കോണം സ്വദേശികളായ 22 വയസുള്ള ഷെയിന്‍, 19 വയസുള്ള മിഥുന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Eng­lish Sum­ma­ry: Youth dies in bike acci­dent in Thris­sur; Two peo­ple were injured
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.