
പെരിയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. നെടുങ്കണ്ടം തൂവല്‍ തെങ്ങുവിളയില്‍ ജസ്ബിന്‍ ബിനുവാണ് മരിച്ചത്. ചൊവ്വ പകല്‍ 11ഓടെ അയ്യപ്പന്‍കോവില്‍ ആലടിക്കു സമീപമാണ് അപകടം.
കട്ടപ്പനയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറിലെ പോത്തിന്‍കയത്തില്‍ കുളിക്കുന്നതിനിടെ കാല്‍വഴുതി മുങ്ങിപ്പോകുകയായിരുന്നു. സുഹൃത്തുക്കളുടെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തി യുവാവിനെ കരയ്‌ക്കെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഉപ്പുതറ പൊലീസ് നടപടികൾ സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.