22 January 2026, Thursday

മോസ്കോയിൽ നടക്കുന്ന യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം; കേരളത്തിൽ നിന്നുള്ള ഒരേയൊരു കേഡറ്റായി ഗൗതം ജി കൃഷ്ണ

Janayugom Webdesk
കോഴിക്കോട്
October 9, 2023 6:43 pm

റഷ്യയിലെ മോസ്കോയിൽ നടക്കുന്ന യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുക്കുന്ന കേരളത്തിൽ നിന്നുള്ള ഏക കേഡറ്റായി ഗൗതം ജി കൃഷ്ണ. കോഴിക്കോട് ചേളന്നൂർ സ്വദേശിയും സെന്റ് ജോസഫ് കോളെജിലെ മൂന്നാം വർഷ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിയുമായ ഗൗതം ജി കൃഷ്ണ. മോസ്കോയിൽ നാളെ ആരംഭിക്കുന്ന യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിൽ രാജ്യത്തെമ്പാടുമുള്ള കേഡറ്റുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 15 അംഗ സംഘത്തിലെ ഏക നേവൽ കേഡറ്റ് കൂടിയാണ് ഗൗതം ജി കൃഷ്ണ. 19 ഓളം രാജ്യങ്ങളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട എൻസിസി കേഡറ്റുകളാണ് യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുക്കുക. പ്രത്യേക തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്ന മികച്ച കേഡറ്റുകൾക്കാണ് പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. 

ഈ വർഷം ജനുവരിയിൽ ഡൽഹിയിൽ നടന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ എൻസിസി കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ ബെസ്റ്റ് കേഡറ്റ് ഗോൾഡ് മെഡൽ ഗൗതം ജി കൃഷ്ണയ്ക്ക് ലഭിച്ചിരുന്നു. പരേഡിന്റെ ഭാഗമായി നടന്ന എഴുത്ത് പരീക്ഷ, സൈനീക പരേഡ്, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ തുടങ്ങിയ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചാണ് ഗൗതം ജി കൃഷ്ണ ഈ അവസരം നേടിയെടുത്തത്. വിദേശ രാജ്യങ്ങളിലെ കേഡറ്റുകളുമായി ആശയവിനിമയം നടത്തുന്നതിനും കലാ സാംസ്കാരിക മൂല്യങ്ങൾ പരസ്പരം കൈമാറുന്നതിനും ആവിഷ്കരിച്ച പദ്ധതിയാണ് യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം. തിരഞ്ഞെടുക്കപ്പെട്ട കേഡറ്റുകൾക്ക് അതാത് രാജ്യങ്ങളിലെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച്ച നടത്തുന്നതിനും അവരുടെ ദേശീയ ആഘോഷങ്ങളിൽ പങ്കെടുക്കാനും ദേശീയ സ്മാരകങ്ങളും, ദേശീയ പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിനും അവസരങ്ങൾ ലഭിക്കും. 

കോഴിക്കോട് ഈസ്റ്റ് ഹില്ലിലെ കേന്ദ്രീയ വിദ്യലയത്തിൽ നിന്നാണ് എസ്എസ്എൽസി, പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. കേന്ദ്രീയ വിദ്യാലയങ്ങളുടെ, ദേശീയ വോളിബാൾ മത്സരത്തിൽ എറണാകുളം റീജിയണിനെ പ്രതിനിധീകരിച്ചിരുന്നു. നിലവിൽ കോളേജിലെ നേവൽ എൻസിസി കേഡറ്റ് ക്യാപ്റ്റൻ കൂടിയാണ് ഗൗതം ജി കൃഷ്ണ. വിമുക്തഭടനും, സർക്കാർ ജീവനക്കാരനുമായ ഗിരീഷ് കുമാറിന്റെയും ടാക്സ് പ്രാക്ടീഷണർ സിന്ധു പുതുശ്ശേരിയുടെയും മകനാണ്. സഹോദരി ലക്ഷ്മി സാരംഗ കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. 

Eng­lish Summary:Youth Exchange Pro­gram in Moscow; Gau­tam G Krish­na as the only cadet from Kerala
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.