
കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ കണ്ടെത്തി. കഴിക്കോത്ത് പരപ്പാര ആയിക്കോട്ടില്‍ അനൂസ് റോഷ (21)നെയാണ് കണ്ടെത്തിയത്. മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. കാണാതായി അഞ്ചാം ദിവസമാണ് യുവാവിനെ കണ്ടെത്തുന്നത്.
ആനൂസിനോട് ഫോണിൽ സംസാരിച്ചെന്നും മകൻ സുരക്ഷിതനാണെന്നും പിതാവ് റഷീദ് മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച വൈകിട്ട് 4 മണിയോടെ ആയുധങ്ങളുമായി കാറിൽ എത്തിയ സംഘമാണ് വീട്ടിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയത്. വെള്ള സ്വിഫ്‌റ്റ് കാറിലും രണ്ട് ബൈക്കിലുമായാണ് സംഘമെത്തിയത്.
അനൂസ് റോഷന്റെ സഹോദരന്റെ വിദേശത്തെ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായിട്ടാണ് തട്ടിക്കൊണ്ടുപോകലെന്നാണ് കരുതിയത്. അതിൽപ്പെട്ട ഒരു സംഘം ഞായറാഴ്‌ച യുവാവിന്റെ വീട്ടിലെത്തിയിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.