11 February 2026, Wednesday

Related news

February 6, 2026
February 4, 2026
February 4, 2026
January 29, 2026
January 26, 2026
January 25, 2026
January 24, 2026
January 23, 2026
January 19, 2026
January 11, 2026

ഇടുക്കിയില്‍ ബന്ധുക്കള്‍ തമ്മിലേറ്റുമുട്ടി: യുവാവിന് വെടിയേറ്റു

Janayugom Webdesk
തൊടുപുഴ
August 23, 2024 11:22 am

ഇടുക്കിയില്‍ ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടയതിനിടെ യുവാവിന് വെടിയേറ്റു. മൂവാറ്റുപുഴയിലാണ് സംഭവം. കടാതിമംഗലത്ത് വീട്ടില്‍ നവീനാണ് വെടിയേറ്റത്. ഇന്നലെ രാത്രി ഒരുമണിയോടെയാണ് ബന്ധുക്കള്‍ തമ്മിലേറ്റുമുട്ടിയത്. 

കിഷോര്‍ എന്നയാളാണ് വെടിയുതിര്‍ത്തത്. വെടിയേറ്റ നവീനിന്റെ അമ്മയുടെ സഹോദരിയുടെ മകനാണ് കിഷോര്‍. കുടുംബകലഹമാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി ഇവര്‍തമ്മില്‍ വാക്കേറ്റമുണ്ടാകുകയും കിഷോര്‍ വെടിവയ്ക്കുകയുമായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ലൈസന്‍സ് ഉള്ള തോക്ക് ഉപയോഗിച്ചായിരുന്നു വെടിയുതിര്‍ത്തതെന്ന് മൂവാറ്റുപുഴ പൊലീസ് അറിയിച്ചു. വയറിന് വെടിയേറ്റ നവീന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.