23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 16, 2024
November 20, 2024
November 11, 2024
November 11, 2024
November 10, 2024
November 9, 2024
October 12, 2024
September 28, 2024

പെണ്‍കുട്ടിയെച്ചൊല്ലി യുവാക്കള്‍ ഏറ്റുമുട്ടി; ഒരാള്‍ കുത്തേറ്റ് മരിച്ചു

web desk
ന്യൂഡല്‍ഹി
April 30, 2023 12:09 pm

പെൺകുട്ടിയെ ചൊല്ലി യുവാക്കളുടെ സംഘങ്ങള്‍ ഏറ്റുമുട്ടി ഒരാള്‍ കുത്തേറ്റു മരിച്ചു. തെക്കുകിഴക്കൻ ഡൽഹിയിലെ സാക്കിർ നഗർ പ്രദേശത്താണ് സംഭവം ഉണ്ടായത്. മുഹമ്മദ് ഷെയാൻ എന്നയാളാണ് മരിച്ചത്. സംഘട്ടനത്തില്‍ പരിക്കേറ്റ സാക്കിർ നഗർ സ്വദേശികളായ ആദിബ്, ശ്യാം, മുഹമ്മദ് സെഹൽ സഫർ, മുഹമ്മദ് അഫ്സൽ എന്നിവരെ ഹോളി ഫാമിലി ആശുപത്രിയിലും മറ്റു നാലുപേരെ എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റിയതായും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (സൗത്ത് ഈസ്റ്റ്) രാജേഷ് ദിയോ പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ബിലാല്‍ എന്ന യുവാവ് ഒരു പെണ്‍കുട്ടിയുമായി നേരത്തെ പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മില്‍ പിരിഞ്ഞതിനുശേഷം പെണ്‍കുട്ടി ആദിബുമായി നിരന്തരം സംസാരിച്ചിരുന്നു. ഇത് തുടര്‍ന്നാല്‍ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ബിലാൽ ആദിബിനെ ഭീഷണിപ്പെടുത്തി. ഇതൊരു തര്‍ക്കത്തിലേക്ക് വഴിതെളിച്ചു. കഴി‍ഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെ ഇരുവരും പ്രശ്‌നം പരിഹരിക്കുന്നതിനായി സാക്കിർ നഗറിലെ സ്ട്രീറ്റ് നമ്പർ 6‑ൽ കൂടിക്കാഴ്ചയൊരുക്കി. സുഹൃത്തുക്കളായ ഷോയാബ്, തബീഷ്, ഹംസ, സാബിർ എന്നിവർക്കൊപ്പമാണ് ബിലാൽ എത്തിയത്. സംസാരം തുടങ്ങും മുമ്പേ ഷെയനെയും ഒപ്പമുണ്ടായിരുന്ന മറ്റ് നാല് യുവാക്കളെയും ബിലാലിന്റെ സുഹൃത്ത് തബീഷ് കുത്തുകയായിരുന്നു. ഉടന്‍ തന്നെ പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോവുകയും ചെയ്തു.

അഫ്‌സലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ജാമിയ നഗർ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രദേശത്തെ സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പ്രതികൾ എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണും പൊലീസ് പറഞ്ഞു.

 

Eng­lish Sam­mury: Youth stabbed to death as two groups quar­rel over girl in Delhi
A youth was alleged­ly stabbed to death

 

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.