
തിരുവനന്തപുരം നഗരത്തിൽ യുവാവിനെ കുത്തിക്കൊന്നു. ചെങ്കൽചൂള സ്വദേശിയായ അലനാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് 6.00 മണിയോടെ തൈക്കാട് ക്ഷേത്രത്തിന് പുറകുവശത്ത് വെച്ചായിരുന്നു കൊലപാതകം. സംഭവത്തിൽ രണ്ട് പേരെ കാൻ്റോൺമെൻ്റ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
വിദ്യാർത്ഥികൾ തമ്മിലുണ്ടായ കൂട്ടയടിക്കിടെയാണ് അലന് കുത്തേറ്റതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. മുപ്പതിലധികം വിദ്യാർഥികൾ തമ്മിലായിരുന്നു അടിപിടി ഉണ്ടായത്. സംഭവത്തിന് പിന്നാലെ അലനെ സുഹൃത്തുക്കൾ തന്നെയാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്നും ദൃക്‌സാക്ഷി അറിയിച്ചു. യുവാവിൻ്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.