രാജ്യത്തെ തൊഴിലാളികളെയും യുവാക്കളെയും കർഷകരെയും സ്ത്രീകളെയും എന്നു വേണ്ട സമസ്ഥ മേഖലകളെയും വഞ്ചിച്ച നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ ഇത്തവണ രാജ്യത്ത് ജനവികാരം ഉണരുമെന്നും അത് വന്‍ മുന്നേറ്റമായി ഇത്തവണത്തെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മാറുമെന്നും എഐടിയുസി ദേശീയ ജനറല്‍ സെക്രട്ടറി അമർജിത് കൗർ പാലക്കാട്ട് പറഞ്ഞു. എഐടിയുസി പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലേബർ പാർലമെന്റ് ഉദ്ഘാടനം ചെയ്തും തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരുമായും സംസാരിക്കുകയായിരുന്നു അവര്‍.
മോഡി പറയുന്ന അച്ചാ ദിൻ അതിസസമ്പന്നർക്കു മാത്രമാണ് ഇന്നും നാളെയും ലഭിക്കുക. വർഷംതോറും 2 കോടി പേർക്ക് തൊഴിൽ എന്ന മോദിയുടെ ഗ്യാരന്റി പഴ് വാക്കായി. ചെറുപ്പക്കാർക്ക് മതിയായ വേതനം ലഭിക്കുന്നില്ല. അവര്‍ നിരാശയിലും ദുഖത്തിലുമാണ്. പലരും ലഹരിക്ക് അടിമകളായി ജീവിതം നശിപ്പിക്കുകയാണ്. 25 മുതൽ 35 ശതമാനം സ്റ്റാർട്ടപ്പ് കമ്പനികളും വൻ നഷ്ടത്തെ തുടർന്ന് രാജ്യത്ത് പൂട്ടിക്കഴിഞ്ഞു. സ്ത്രീകളും സുരക്ഷിതരല്ല. രാജ്യത്ത് അടിമുടി അഴിമതിയാണ് നടക്കുന്നത്. ഇലക്ടറൽ ബോണ്ട് മുതൽ പി എം കെയേഴ്സ് വരെ പലതരത്തിൽ അഴിമതികളാണ് നടക്കുന്നത്. ഹിറ്റ്ലറുടെയും മുസോളിനിയുടെയും മാതൃക പിന്തുടരുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്.
തൊഴിലാളി ലേബർ കോഡുകൾ അവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതിനിടയാക്കി. കോർപ്പറേറ്റ് നികുതി തുടരെ ഇളവ് ചെയ്തു കൊടുക്കുന്നു. ഇതിനെതിരെ തൊഴിലാളികൾ ഒന്നായി ഉയരണം. രാജ്യ താൽപര്യം മുൻനിർത്തി നമ്മുടെ കടമ, ഇടതുപക്ഷ സ്ഥാനാർഥികളായ പാലക്കാട് ലോക് സഭാ സ്ഥാനാര്‍ത്ഥി എ വിജയരാഘവൻ, ആലത്തൂര്‍ സ്ഥാനാര്‍ത്ഥി കെ. രാധാകൃഷ്ണൻ എന്നിവരുടെ വിജയം ഉറപ്പാക്കണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അവര്‍ പറഞ്ഞു.
എഐടിയുസി പാലക്കാട് ജില്ലാ കമ്മിറ്റി താരേക്കാട് ഫൈന്‍ ആട്സ് ഹാളില്‍ സംഘടിപ്പിച്ച ലേബർ പാർലമെന്റില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് വിജയൻ കുനിശ്ശേരി, സംസ്ഥാന സെകട്ടറി കെസി ജയപാലൻ, ജില്ലാ പ്രസിഡന്റ് പി ശിവദാസന്‍, ജില്ലാ സെക്രട്ടറി എന്‍ജി മുരളീധരന്‍ നായര്‍, ടി സിദ്ധാർത്ഥൻ, കെ വേലു, പി ചിന്നക്കുട്ടൻ, ടിഎസ് ദാസ്, ടിവി വിജയൻ, എം ഹരിദാസ്, എസ് രാമകൃഷ്ണൻ, വി ജയചന്ദ്രൻ, മീനാകുമാരി. ടി തങ്കച്ഛൻ, കെ. മുത്തു തുടങ്ങിയവര്‍ സംസാരിച്ചു.
English Summary: Youth, women and farmers should be cheated and vote against Modi government: Amarjit Kaur
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.