എഐ വിഡിയോകൾ തിരിച്ചറിയാനുള്ള സംവിധാനവുമായി യൂട്യൂബ്. വിഡിയോ നിർമിക്കുന്നവർ അപ്ലോഡ് ചെയ്യുമ്പോൾത്തന്നെ എഐയിൽ നിർമിച്ചതാണോ എന്ന് യുട്യൂബിനെ അറിയിക്കാന്‍ ആവശ്യപ്പെട്ടു. ഈ വിവരം കാഴ്ചക്കാരെ അറിയിക്കുമെന്നും യുട്യൂബ് അറിയിച്ചു. ഇതിനായി യുട്യൂബ് ഒരു പുതിയ ടൂള്‍ സംവിധാനം ആരംഭിച്ചിട്ടുണ്ട്. കാഴ്ചക്കാരുമായുള്ള സുതാര്യത ശക്തിപ്പെടുത്തുന്നതിനും നിർമാക്കാതാക്കള്‍ക്കും പ്രേക്ഷകർക്കും ഇടയിൽ വിശ്വാസം വളർത്തുന്നതിനും വേണ്ടിയാണ് പുതിയ നീക്കമെന്നും യൂട്യൂബ് പങ്കുവച്ച ഒരു ബ്ലോഗില്‍ പറയുന്നു.
ആദ്യം മൊബൈലിലായിരിക്കും ഈ വിവരങ്ങൾ പ്രത്യക്ഷമാകുക. പിന്നാട് ഡെസ്‌ക്‌ടോപ്പ്, ടിവി എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലേക്കും ഈ ലേബലുകൾ വ്യാപിപിക്കും. ബ്യൂട്ടി ഫിൽട്ടറുകൾ, ബ്ലർ പോലുള്ള പ്രത്യേക ഇഫക്റ്റുകൾ, ആനിമേഷൻ എന്നിവ ഉപയോഗിച്ച് എഡിറ്റ് ചെയ്ത വിഡിയോകളിൽ ഈ ലേബൽ ബാധകമല്ല. യൂട്യൂബില്‍ വീഡിയോ നിർമിക്കുന്നവർക്ക് പുതിയ പ്രക്രിയയുമായി പൊരുത്തപ്പെടാൻ കുറച്ച് സമയം അനുവദിക്കുമെന്നും സ്ഥിരമായി വിവരങ്ങൾ വെളിപ്പെടുത്താതിരുന്നാല്‍ നിയമനടപടികൾ സ്വീകരിക്കുമെന്നും യുട്യൂബ് ബ്ലോഗിലൂടെ അറിയിച്ചു.
English Summary:YouTube with AI video recognition system
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.