22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

May 16, 2024
April 13, 2024
March 31, 2024
January 2, 2024
April 24, 2023
April 17, 2023
March 7, 2023
March 4, 2023
March 1, 2023
February 24, 2023

ഇനി ആ വീഡിയോകള്‍ ഓര്‍മ്മകള്‍ മാത്രമാകും; ഷഹാനയെ തനിച്ചാക്കി പ്രണവ് പോയി…

Janayugom Webdesk
തൃശ്ശൂര്‍
February 17, 2023 7:35 pm

വീല്‍ചെയറിലിരുന്നും സ്വപ്നം കാണാമെന്ന് പഠിപ്പിച്ച പ്രണവ് (31) ഇനിയില്ല. അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനുപിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രണവിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ഇന്ന് രാവിലെയാണ് പ്രണവിനെ, രക്തം ഛര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചത്.
ചികിത്സ നല്‍കിയെങ്കിലും അവശനായിരുന്ന പ്രണവിനെ രക്ഷിക്കാനായില്ല.

ജീവിക്കാന്‍ പ്രചോദനം നല്‍കുന്ന വീഡിയോകളുമായി പ്രണവ് സമൂഹമാധ്യമത്തില്‍ സജീവമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാഹനാപകടത്തില്‍ പരിക്കേറ്റ് ശരീരം മുഴുവന്‍ തളര്‍ന്ന പ്രണവ്, പിന്നീട് തന്റെ അവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മുന്നോട്ടുപോകാന്‍ പ്രേരണ നല്‍കിയാണ് ഏറെപ്പേരുടെ ശ്രദ്ധപിടിച്ചുപറ്റിയത്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികളിലും സജീവമായിരുന്നു പ്രണവ്.
സമൂഹമാധ്യമത്തിലൂടെ കണ്ടുള്ള പരിചയമാത്രമായിരുന്നു ഷഹാന എന്ന തിരുവനന്തപുരത്തുകാരി, പ്രണവിനെ തേടിയെത്താന്‍ കാരണം. തന്റെ പ്രണയം ഷാഹിന അറിയിച്ചുവെങ്കിനും പ്രണവ് അത് ആദ്യം നിരസിച്ചു. എന്നാല്‍ പിന്നീട് ഷാഹിനയുടെ പ്രണയത്തിന് മുമ്പില്‍ പ്രണവിന് തോറ്റുകൊടുക്കേണ്ടിവന്നു. ഒടുവില്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ പ്രണവ് ഷഹാനയെ ജീവിത സഖിയാക്കി.

ഒട്ടേറെ എതിര്‍പ്പുകള്‍ നേരിട്ടാണ് ഷഹാന പ്രണവിന്റെ ജീവിതത്തിലെത്തിയത്. കൂട്ടുകാര്‍ക്കൊപ്പം വീല്‍ചെയറിലിരുന്ന് ഉത്സവത്തിന് പോയ പ്രണവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആ വീഡിയോയിലൂടെയാണ് മലയാളികളുടെ ഹൃദയത്തില്‍ പ്രണവ് കയറിപ്പറ്റിയത്. 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.