30 December 2025, Tuesday

Related news

December 30, 2025
December 29, 2025
December 29, 2025
December 29, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 25, 2025

വിവാദ യൂട്യൂബർ തൊപ്പി വീണ്ടും അറസ്റ്റില്‍

Janayugom Webdesk
ശ്രീകണ്ഠപുരം
July 12, 2023 9:46 am

വിവാദ യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെ അറസ്റ്റ് ചെയ്തു. തന്റെ ഫോൺനമ്പർ നൽകി അശ്ലീലരീതിയിൽ വീഡിയോ പ്രദർശിപ്പിച്ചെന്ന ശ്രീകണ്ഠപുരം തുമ്പേനിയിലെ കൊല്ലറക്കൽ സജി സേവ്യറിന്റെ പരാതിയിലാണ് ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

കമ്പിവേലി നിർമിക്കുന്ന ജോലിചെയ്യുന്നയാളാണ് സജി. ഇതിന്റെ ഭാഗമായി വേലി നിർമിച്ച് നൽകുമെന്ന് പറഞ്ഞുള്ള ചെറിയ ബോർഡുകൾ ഫോൺനമ്പർ ഉൾപ്പെടെ രേഖപ്പെടുത്തി സ്ഥാപിച്ചിരുന്നു. ഈ ബോർഡിലെ നമ്പറിൽ തൊപ്പി ഫോൺവിളിച്ച് അശ്ലീലഭാഷയിൽ സംസാരിക്കുകയും നമ്പർ ഉൾപ്പെടെ പ്രദർശിപ്പിച്ചുള്ള വീഡിയോ യൂട്യൂബിലിടുകയും ചെയ്തു.

തുടർന്ന് യൂട്യൂബിൽ തൊപ്പിയുടെ വീഡിയോ കാണുന്നവരും സജിയെ വിളിച്ച് ഇതേ രീതിയിൽ സംസാരിക്കാൻ തുടങ്ങി. ഇത്തരത്തിലുള്ള ഫോൺവിളികളുടെ എണ്ണം കൂടിയതോടെയാണ് സജി പോലീസിൽ പരാതി നൽകിയത്. തുടര്‍ന്നായിരുന്നു അറസ്റ്റ്.

Eng­lish Sum­ma­ry: YouTu­ber Thop­pi arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.