മണിപ്പൂരിലെ വംശഹത്യ തടയുന്നതിനും സമാധാനം പുന:സ്ഥാപിക്കുന്നതിനും കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് യുവകലാസാഹിതി അരൂർ ഈസ്റ്റ് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് ഡോ. പ്രദീപ് കൂടയ്ക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി ബാബുലാൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ആര്‍ ദിനിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
കലാസാംസ്ക്കാരിക വിദ്യാഭ്യാസ മേഖലകളിൽ പ്രതിഭതെളിയിച്ചവരെ എം കെ ഉത്തമന്‍ അനുമോദിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഡി സുരേഷ് ബാബു, ഗീതാതുറവൂർ, ഡി ഹർഷകുമാർ, പി എസ് ഹരിദാസ്, പൂച്ചാക്കൽ ലാലൻ, സത്യൻ മാപ്ലാട്ട്, ടി ആനന്ദൻ, മേഴ്സി ബെന്നി, അനിതാ സന്തോഷ്, രാഗിണി രമണൻ, എസ് രാജിമോൾ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.