22 January 2026, Thursday

Related news

January 17, 2026
January 14, 2026
January 10, 2026
January 9, 2026
December 23, 2025
December 16, 2025
December 16, 2025
December 15, 2025
December 13, 2025
December 13, 2025

യുവകലാസാഹിതി ഷാർജ ബാഡ്മിൻറൺ ടൂർണ്ണമെൻറ് സംഘടപ്പിച്ചു

Janayugom Webdesk
ഷാർജ
August 27, 2024 3:14 pm

യുവകലാസാഹിതി ഷാർജ സ്പോർട്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബാഡ്മിൻറൺ ടൂർണ്ണമെൻറ് സീസൺ 2 ആഗസ്ത് 25 ന് അൽ ആദാ അൽ ആലി സ്പോർട്സ് സെൻറ്ററിൽ വച്ച് സംഘടപ്പിച്ചു. ടൂർണ്ണമെൻറ്റ് ഇന്ത്യൻ അസോസിയേഷൻ ആക്ടിങ് പ്രസിഡണ്ട് പ്രദീപ് നെമ്മാറ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അസോസിയേഷൻ ആക്ടിങ് ജനറൽ സെക്രട്ടറി ജിബി ബേബി, ബിജു ശങ്കർ, പ്രദീഷ് ചിതറ, പത്മകുമാർ ‚എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു..

48 പ്രമുഖ ടീമുകൾ മാറ്റുരച്ച മൽസരത്തിൽ ജെറിൻ & ജിതിൻ ജേതാക്കളും കണ്ണൻ & ഫെബിൻ റണ്ണർസ് അപ്പും ആയി.ജോതാക്കൾക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും യുവകലാസാഹിതി UAE രഷാധികാരി പ്രശാന്ത് ആലപ്പുഴ, സ്പോർട്സ് കമ്മറ്റി കൺവീനർ ജേക്കബ് എന്നിവർ ചേർന്ന് സമ്മാനിച്ചു. യുവകലാസാഹിതി നേതാക്കളായ ബൈജു കടക്കൽ, അമൃത് സെൻ, സുബീഷ്, അനിൽ കുമാർ, സിബി ബൈജു, ലിജോ, ജിനു, മീര, റിനി രവീന്ദ്രൻ, ശോഭന എന്നിവർ ടൂർണ്ണമെൻറിന് നേതൃത്വം നൽകി. ചടങ്ങിന് അഭിലാഷ് ശ്രീകണ്ഠപുരം സ്വാഗതവും അഡ്വ: സ്മിനു സുരേന്ദ്രൻ നന്ദിയും ആശംസിച്ചു സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.