22 January 2026, Thursday

Related news

December 19, 2025
December 15, 2025
November 30, 2025
November 24, 2025
November 13, 2025
October 23, 2025
August 10, 2025
July 23, 2025
July 22, 2025
July 20, 2025

യുവകലാസാഹിതി യുഎഇ ഷാർജ ഘടകം യുവകലാസന്ധ്യ 2024 ‘ഋതുഭേദങ്ങൾ’ സംഘടിപ്പിച്ചു

Janayugom Webdesk
ഷാർജ
December 24, 2024 11:54 am

യുവകലാസാഹിതി യുഎഇ ഷാർജ ഘടകത്തിന്റെ വാർഷിക പരിപാടിയായ യുവകലാസന്ധ്യ 2024 ‘ഋതുഭേദങ്ങൾ’ എന്ന പേരിൽ സംഘടിപ്പിച്ചു .അതോട് അനുബന്ധിച്ചു നടന്ന സാംസ്കാരിക സന്ധ്യ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു. ആളുകളെ മെച്ചപ്പെട്ട മനുഷ്യരാക്കി പരിവർത്തിപ്പിക്കുകയാണ് കലകളുടെ ലക്ഷ്യം എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. യുവകലാസാഹിതി ഷാർജയിൽ നടത്തുന്ന പ്രവർത്തനങ്ങൾ ഇന്ത്യയിലും അനുകരണീയമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറി പിസി ജോഷിയുടെ നേതൃത്വത്തിൽ പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം, ഇന്ത്യൻ പീപ്പിൾ തിയറ്റർ അസോസിയേഷൻ തുടങ്ങിയവ രൂപീകരിച്ചത് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും പുതിയ ഉണർവ് നൽകി. സമാനമായ രീതിയിൽ ആണ് ഷാർജയിൽ യുവകലാസാഹിതി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഹമ്മദ് മുഹ്സിൻ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. കാലത്തിനും അപ്പുറം വളർന്ന സംഗീതജ്ഞരായ ബാബുരാജ്, കിഷോർ കുമാർ, എസ് പി ബാലസുബ്രഹ്മണ്യം, ഇളയരാജ , വിദ്യാസാഗർ, എ ആർ റഹ്‌മാൻ എന്നിവർക്കുള്ള ആദരവായിട്ടാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.പ്രശസ്ത തെന്നിന്ത്യൻ ഗായകൻ ശ്രീനിവാസ്, അദ്ദേഹത്തിന്റെ പുത്രിയും പിന്നണി ഗായികയുമായ ശരണ്യ, ഡോക്ടർ ഹിതേഷ് കൃഷ്ണ,റിനി രവീന്ദ്രൻ,ഗ്രീഷ്മ കണ്ണൻ എന്നിവർ അവതരിപ്പിച്ച സംഗീത പരിപാടി ശ്രദ്ധേയമായി . പി കെ മേദിനി ഗായകസംഘം അവതരിപ്പിച്ച നാടൻ പാട്ടുകൾ, വനിതാകലാസാഹിതി പ്രവർത്തകർ അരങ്ങിൽ എത്തിച്ച നൃത്തശില്പം തുടങ്ങിയവയും ജനശ്രദ്ധ ആകർഷിച്ചു. 

സ്വാഗതസംഘം ചെയർമാൻ പ്രദീഷ് ചിതറ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അസോസിയേഷൻ ജോയിന്റ് ജനറൽ സെക്രട്ടറി ജിബി ബേബി, ട്രഷറർ ഷാജി ജോൺ, യുവകലാസാഹിതി യുഎഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, യുവകലാസാഹിതി യുഎഇ ജനറൽ സെക്രട്ടറി ബിജു ശങ്കർ, യുവകലാസാഹിതി യുഎഇ പ്രസിഡൻറ് സുഭാഷ് ദാസ്, യുവകലാസാഹിതി ഷാർജ സെക്രട്ടറി അഭിലാഷ് ശ്രീകണ്ഠാപുരം,വനിതാകലാസാഹിതി സെക്രട്ടറി ഷിഫി മാത്യു, പ്രസിഡൻറ് മിനി സുഭാഷ്, യുവകലാസന്ധ്യ കൺവീനർ രഞ്ജിത്ത് സൈമൺ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിന് യുവകലാസാഹിതി ഷാർജ ട്രഷറർ സ്മിനു സുരേന്ദ്രൻ സ്വാഗതവും പ്രസിഡന്റ് പത്മകുമാർ നന്ദിയും പറഞ്ഞു .

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.