
വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ യുവകലാസാഹിതി യുഎഇ അനുശോചിച്ചു. തനിക്ക് ചുറ്റും ഉണ്ടായിരുന്ന അനീതികളോട് മുൻ പിൻ നോക്കാതെ നെഞ്ചുയുയർത്തി പൊരുതിയ തന്റേടിയായ നിഷേധിയായിരുന്നു വി എസ് എന്ന് അനുശോചന കുറിപ്പിൽ പറയുന്നു.കാലം ആ ശരീരത്തിലെ ബോധത്തിന്റെ തുടിപ്പുകൾ ഓരോന്നായി അണയ്ക്കും വരെ ആ നിഷേധത്തിന് ഒരു ഇളവും നൽകാൻ വി എസ് തയാറായില്ല. എന്നും വിജയിയായി എന്ന് അറിയപ്പെടാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല, പക്ഷേ എന്നും പോരാളിയായി ജനങ്ങളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.
പരിസ്ഥിതി പ്രവർത്തകരുടെ ആദ്യ തലമുറയുടെ നിരയിൽ ഉൾപ്പെട്ട പേരല്ല വി എസിന്റേത് . പക്ഷേ അദ്ദേഹം ഏറ്റെടുത്തപ്പോഴാണ് കേരളത്തിലെ പരിസ്ഥിതി വിഷയങ്ങളെ സാമാന്യജനങ്ങൾ ഉൾക്കൊണ്ടത്.കേരളത്തിലെ പരിസ്ഥിതി പ്രശ്നങ്ങളെ സാമാന്യ ജനങ്ങളിലേക്ക് കൊണ്ടുപോകുവാനും അത് അവരുടെ നിത്യജീവിതത്തെ എത്രത്തോളം ബാധിക്കുന്നു എന്ന് ബോധ്യപ്പെടുത്തുവാനും വിഎസിന്റെ പോരാട്ടങ്ങൾക്ക് കഴിഞ്ഞു. അനശ്വരരായ പുന്നപ്ര രക്തസാക്ഷികൾക്കൊപ്പം ആലപ്പുഴ വലിയ ചുടുകാടിലെ മണ്ണിൽ അണയാത്ത ഒരു പന്തമായി വി എസ് പോരാളികൾക്ക് വഴികാട്ടിയാവുമെന്നും കുറിപ്പിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.