23 January 2026, Friday

കൊച്ചിയില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവന്‍ അറസ്റ്റില്‍

Janayugom Webdesk
കൊച്ചി
November 21, 2025 3:38 pm

കൊച്ചിയില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവന്‍ പൊലീസ് പിടിയ്ല്‍. മരട് പൊലീസാണ് യുവമോർച്ച നേതാവിനെ അറസ്റ്റ് ചെയ്തത്.മൊബൈലിന്റെ ചാർജർ കേബിൾ ഉപയോഗിച്ച് യുവതിയെ ക്രൂര മർദ്ദനത്തിന് ഇരയാക്കുകയായിരുന്നു.

മുതുകിലും കൈ കാലുകളിലും ഉൾപ്പെടെ അടികൊണ്ട് പൊട്ടിയ പാടുകളുമായി യുവതി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവതി അഞ്ചു വര്‍ഷമായി ഗോപുവിനൊപ്പം താമസിച്ച് വരികയായിരുന്നു. യുവതി വിവാഹമോചിതയാണ്. യുവതി മൊ‍ഴി നല്‍കിയതിന് പിന്നാലെ ഗോപുവിനെതിരെ കൊലപാതകശ്രമത്തിന് പൊലീസ് കേസെടുത്തു. പ്രതിയെ ഉടൻ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകും.യുവതിയുടെ ശരീരത്തിലാകെ ക്രൂര മര്‍ദ്ദനത്തിൻ്റെ പാടുകളാണുള്ളത്. മര്‍ദ്ദനത്തിന് പിന്നാലെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.