22 January 2026, Thursday

യുവകലാസന്ധ്യ 2023 ലോഗോ പ്രകാശനം ചെയ്തു

Janayugom Webdesk
അബുദാബി
January 29, 2023 4:20 pm

യുവകലാ സാഹിതി അബുദാബി മാർച്ച് 18ന് അബുദാബി കേരള സോഷ്യൽ സെന്റർ അങ്കണത്തിൽ വച്ച് സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് ഷോ “യുവകലാസന്ധ്യ- 2023 “ന്റെ ലോഗോ പ്രകാശനം രാജ്യസഭാംഗം എ എ റഹിം അബുദാബി കേരള സോഷ്യൽ സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ നിർവ്വഹിച്ചു. അബുദാബി യുവകലാസാഹിതി പ്രസിഡന്റ് സിദ്ധിഖ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. 

കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി.പി.കൃഷ്ണകുമാർ, സെന്റർ വൈസ് പ്രസിഡന്റ് റോയ് ഐ വർഗീസ് , അമൃത റഹിം, യുകലാസാഹിതി യു എ ഇ പ്രസിഡന്റ് സുഭാഷ് ദാസ് , ശക്തി തിയറ്റേഴ്‌സ് മുൻ പ്രസിഡന്റ് അൻസാരി സൈനുദ്ദീൻ, പി.ചന്ദ്രശേഖരൻ യുവകലാസഹതീ സംഘടന സെക്രട്ടറി എന്നിവർ സംസാരിച്ചു. 

മനു കൈനകരി സ്വാഗതവും ജാസിർ നന്ദിയും പറഞ്ഞു. യുവകലാ സന്ധ്യ ‑2023 ൽ കേരളത്തിലെ മന്ത്രിമാർ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രശസ്ത സിനിമ പിന്നണി ഗായിക രഞ്ജിനി ജോസിന്റെ നേതൃത്വത്തിലുള്ള ഗാനമേളയും പരിപാടിക്ക് മാറ്റുകൂട്ടും.

Eng­lish Sum­ma­ry: Yuvakala Sand­hya 2023 logo released
You may like this video also

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.