9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 20, 2024
December 15, 2024
December 2, 2024
October 7, 2024
August 27, 2024
April 23, 2024
April 21, 2024
April 20, 2024
April 17, 2024

ഖത്തര്‍ യുവകലാസാഹിതി പ്രഥമ സഫിയ അജിത്ത് സ്ത്രീശക്തി അവാര്‍ഡ് ആനി രാജയ്ക്ക്

യുവകലാസാഹിതി ഖത്തറിന്റെ യുവകലാസന്ധ്യ 10ന്
web desk
ഖത്തര്‍
March 5, 2023 12:01 pm

യുവകലാസാഹിതി ഖത്തറിന്റെ 17-ാം വാർഷികത്തോടനുബന്ധിച്ച്  KORKMAZ COOKWARE ന്റെ സഹകരണത്തോടെ യുവകലാസന്ധ്യ 2023 വിവിധ സാംസ്കാരിക പരിപാടികളോടെ മാർച്ച് 10 വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഐസിസി അശോക ഹാളിൽ ആഘോഷിക്കുന്ന പരിപാടി ഡി രാജ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി സിനിമതാരം സ്വാസിക പങ്കെടുക്കും.

യുവകലാസാഹിതി ഖത്തർ സഫിയ അജിത്ത് സ്ത്രീശക്തി അവാർഡ് 2023 പ്രമുഖ സാമൂഹിക പ്രവർത്തകയായ ആനി രാജയ്ക്കും, സി കെ ചന്ദ്രപ്പന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ഖത്തറിലെ സന്നദ്ധ പ്രവർത്തകർക്കുള്ള അവാർഡ് ഖത്തറിലെ പ്രമുഖ സന്നദ്ധ സംഘടനയായ അൽ ഇസാൻ മയ്യത്ത് പരിപാലന സംഘത്തിനും ഇന്ത്യൻ അംബാസിഡർ ഡോ: ദീപക് മിത്തല്‍ നൽകും. ഖത്തറിന്റെ ഒരറ്റത്തുനിന്ന് അങ്ങേയറ്റം വരെ ഓടിയെത്തി ഗിന്നസ് റെക്കോഡ് പ്രകടനം നടത്തിയ ഷകീർ ചെറായിയെയും എഡ്യൂക്കേഷണൽ യൂട്യൂബ് ചാനലിലൂടെ ചുരുങ്ങിയ കാലം കൊണ്ട് കഴിവ് തെളിയിച്ച യുവ സംരംഭക റസീന ഷക്കീറിനെയും ചടങ്ങിൽ ആദരിക്കും.കോവിഡ് മഹാമാരി കാലത്തും ഫിഫ വേൾഡ് കപ്പിലും ഖത്തറിൽ വിശിഷ്ട സേവനങ്ങൾ നടത്തിയ യുവകലാസാഹിതിയുടെ പ്രവർത്തകരെയും ആദരിക്കും.

വാർഷികത്തോടനുബന്ധിച്ചു നടത്തിയ സാഹിത്യ മത്സരവിജയികളുടെ രചനകൾ ഉൾകൊള്ളിച്ചുള്ള സുവനീർ വേദിയിൽ പ്രകാശനം ചെയ്യും. പ്രശസ്ത പിന്നണി ഗായിക സജിലി സലീം നയിക്കുന്ന സംഗീത സന്ധ്യയിൽ ഖത്തറിലെ സുപരിചിതരായ ഗായകർ മണികണ്ഠൻ, റിയാസ്‌ കരിയാട്, ശിവപ്രിയ, മൈഥിലി എന്നിവരും ഗാനങ്ങൾ ആലപിക്കും. നൃത്തകലാരൂപങ്ങളും അരങ്ങേറും.

നോർക്ക റൂട്ട്സിന്റെ പ്രവാസി ക്ഷേമകാര്യ പ്രവർത്തനങ്ങളിലൂടെ നിരവധിയാളുകളെ ഭാഗമാക്കുകവാൻ കഴിഞ്ഞതായും തൊഴിലാന്വേഷകർക്കായുള്ള ജോബ് പോർട്ടലിലൂടെ ഒട്ടനവധിയാളുകൾക്ക് പ്രയോജനം ലഭിച്ചുവരുന്നതായും ഭാരവാഹികൾ പറഞ്ഞു. ദോഹ ഗാർഡൻ വില്ലേജ് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ യുവകലാസാഹി ഖത്തർ സെക്രട്ടറി രാഗേഷ് കുമാർ, പ്രസിഡന്റ് അജിത്ത് കുമാർ പിള്ള, പ്രോഗ്രാം കൺവീനർ റെജി പുത്തൂരാൻ, കോഓർഡിനേഷൻ കമ്മിറ്റി സെക്രട്ടറി ഷാനവാസ്‌ തവയിൽ, പ്രോഗ്രാം ജോയിൻ കൺവീനർ കെ ഇ ലാലു എന്നിവർ പങ്കെടുത്തു.

 

Eng­lish Sam­mury: Yuvakalasahithy Qatar’s Yuvakalasasand­hya at march 10th in icc ashoka hall

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.