യുവകലാസാഹിതി അബുദാബി സംഘടിപ്പിക്കുന്ന 2023 യുവകലാസന്ധ്യ മാര്‍ച്ച് 18ന് വൈകിട്ട് 6.30ന് അബുദാബി കേരള സോഷ്യൽ സെന്ററിൽ നടക്കും. കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുൻ എംഎൽഎ സത്യൻ മൊകേരി ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കും. ഗായിക രഞ്ജിനി ജോസും സംഘവും ചേർന്ന് അവതരിപ്പിക്കുന്ന സംഗീത നിശ, മഹേഷ് കുഞ്ഞുമോന്റെ ഹാസ്യപരിപാടി എന്നിവ ഉൾപ്പെടെ കലാവിരുന്നും അരങ്ങേറും. പൊതുപ്രവർത്തകൻ മുഗൾ ഗഫൂറിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ 2022 മുഗൾ ഗഫൂർ സ്മാരക അവാർഡ് സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തകനും വ്യവസായിയുമായ ലൂയിസ് കുര്യാക്കോസിന് സമ്മാനിക്കും.
വാർത്താസമ്മേളനത്തിൽ യുവകലാസാഹിതി അബുദാബി ചെയർമാൻ റോയ് ഐ. വർഗീസ്, പ്രസിഡന്റ് കെ.സിദ്ധീഖ്, സെക്രട്ടറി മനു കൈനകരി,ജനറല്‍ കണ്‍വീനര്‍(യുവകലാസന്ധ്യ) സുനീര്‍ എം എന്നിവര്‍ പങ്കെടുത്തു. 1970കളില്‍ കേരളത്തിൽ രൂപപ്പെട്ട കലാ സാംസ്കാരിക പ്രസ്ഥാനമായ യുവകലാസാഹിതിയുടെ പ്രചോദനം ഉൾകൊണ്ട് രണ്ടു പതിറ്റാണ്ട് മുന്‍പ് അബുദാബിയിൽ തുടക്കം കുറിച്ച യുവകലാസാഹിതി പിന്നീട് യുഎഇയുടെ വിവിധ മേഖലകളിലും മറ്റ് മധ്യ പൗരസ്ത്യ പടിഞ്ഞാറൻ നാടുകളിലും വിപുലപ്പെടുകയായിരുന്നു. 2006ല്‍ അബുദാബിയിൽ തുടക്കം കുറിച്ച യുവകലാസന്ധ്യ എന്ന യുവകലാസാഹിതിയുടെ വാർഷിക പരിപാടി യുഎഇയിലും മറ്റു രാജ്യങ്ങളിലും ഇതേ പേരിൽ നടത്തി വരുന്നു. 2020ല്‍ അബുദാബിയിലാണ് അവസാനമായി യുവകലാസന്ധ്യ നടന്നത്.
English Summary;yuvakalasandhya on 18th in Abu Dhabi; Inauguration by Minister P Prasad
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.