18 January 2026, Sunday

Related news

January 17, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 12, 2026
January 9, 2026
December 28, 2025
December 28, 2025
December 28, 2025

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് യുവരാജ് സിങ്ങ്

Janayugom Webdesk
March 2, 2024 3:42 pm

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങ്. രാഷട്രീയത്തിലേക്ക് ഇല്ലെന്നും താന്‍ സ്ഥാപിച്ച സംഘടനയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും യുവരാജ് സിങ് എക്സ് പ്ലാറ്റ് ഫോമില്‍ കുറച്ചു. ഇതു സംബന്ധിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും യുവരാജ് പ്രതികരിച്ചു .

ഞാൻ ഗുർദാസ്പുരിൽനിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. എന്റെ ഫൗണ്ടേഷനായ യു വി കാനിലൂടെ ആളുകളെ സഹായിക്കുന്നതു തുടരും. യുവരാജ് സിങ് പ്രതികരിച്ചു. പഞ്ചാബിലെ ഗുർദാസ്പുരിൽനിന്ന് യുവരാജ് ജനവിധി തേടുമെന്നായിരുന്നു റിപ്പോർട്ടുകൾ. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിയുമായി യുവരാജ് സിങ് കൂടിക്കാഴ്ച നടത്തിയതോടെയാണ് അഭ്യൂഹങ്ങൾ പരന്നത്. ബിജെപിയുടെ സിറ്റിങ് സീറ്റായ ഗുർദാസ്പുരിൽ നടൻ സണ്ണി ഡിയോളാണ് നിലവിലെ ലോക്സഭാംഗം.

താരത്തിന്റെ പ്രവർത്തനത്തിൽ ബിജെപിക്ക് അതൃപ്തിയുണ്ടെന്നും യുവരാജിനെ മത്സരിപ്പിക്കാൻ ബിജെപി നീക്കം നടത്തുന്നുണ്ടെന്നുമായിരുന്നു റിപ്പോർട്ടുകൾ. ഇന്ത്യയ്ക്കായി ഏകദിനത്തിൽ 304 മത്സരങ്ങളും ടെസ്റ്റിൽ 40, ട്വന്റി20യിൽ 58 മത്സരങ്ങൾ വീതവും യുവരാജ് കളിച്ചിട്ടുണ്ട്.

Eng­lish Summary
Yuvraj Singh will not con­test the Lok Sab­ha elections

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.