1 March 2026, Sunday

നിരാശയോടെ മടക്കം; ട്വന്റി20 ലോകകപ്പില്‍ സിംബാബ്വെ പുറത്ത്

Janayugom Webdesk
ന്യൂഡൽഹി
March 1, 2026 8:53 pm

ട്വന്റി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക സെമിഫൈനലില്‍ പ്രവേശിച്ചു. സിംബാബ്വെയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്കയുടെ സെമി പ്രവേശനം. സെമിയില്‍ ന്യൂസിലന്‍ഡാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളി. നാലിനാണ് മത്സരം നടക്കുക. സിംബാബ്വെ നായകന്‍ സിക്കന്ദര്‍ റാസ ബാറ്റിങ്ങിലും ബൗളിങ്ങിലും മിന്നുന്ന പ്രകടനം പുറത്തെടുത്തെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയെയും ഓസ്ട്രേലിയയെയും അട്ടിമറിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി എത്തിയ സിംബാബ്വെയ്ക്ക് സൂപ്പര്‍ 8 ഘട്ടം കടുത്ത തിരിച്ചടിയായി. കളിച്ച എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ടാണ് സിംബാബ്വെ ടൂര്‍ണമെന്റില്‍ നിന്ന് മടങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.