1 March 2026, Sunday

ഇറാനെതിരെയുള്ള യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സൊഹ്റാന്‍ മംദാനി

Janayugom Webdesk
വാഷിംങ്ടണ്‍
March 1, 2026 3:35 pm

ഇറാനെതിരെയുളള യുഎസ് ‑ഇസ്രയേല്‍ സംയുക്ത ആക്രമണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹാറാന്‍ മംദാനി. അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നീക്കം നിയമവിരുദ്ധമാണെന്നും വിനാശകരമായ അധിനിവേശമാണിതെന്നും മാംദാനി എക്സില്‍ കുറിച്ചു.യുഎസും ഇസ്രയേലും ചേർന്ന് ഇറാനിൽ നടത്തിയ സൈനിക ആക്രമണം നിയമവിരുദ്ധമായ വിനാശകരമായ അധിനിവേശമാണ്. 

നഗരങ്ങളിൽ ബോംബ് വർഷിക്കുന്നു. സാധാരണക്കാരായ ജനങ്ങളെ കൊന്നൊടുക്കുന്നു. പുതിയ യുദ്ധത്തിന് വഴിയൊരുക്കുന്നു. ഇതൊന്നുമല്ല അമേരിക്കൻ ജനതയ്ക്ക് വേണ്ടത്മംദാനി കുറിച്ചു.അതേസമയം നിലവിലെ യുദ്ധ സമാന പശ്ചാത്തലത്തിൽ ന്യൂയോർക്ക് നഗരത്തിൽ സുരക്ഷയും പൊലീസ് പട്രോളിങും വർധിപ്പിച്ചു. നഗരത്തിലെ എംബസികൾക്കും സാംസ്‌കാരിക കേന്ദ്രങ്ങൾക്കും പ്രത്യേക സുരക്ഷ നൽകാൻ നിർദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയിലെ ഇറാൻ വംശജരെ അഭിസംബോധന ചെയ്ത മംദാനി, ഇത് നിങ്ങളുടെ നഗരമാണെന്നും ഇവിടെ നിങ്ങൾ സുരക്ഷിതമായിരിക്കുമെന്നും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.