അംഗന്‍വാടികൾക്ക് ഏകീകൃത പെയിന്റിങ് നടപ്പാക്കി അലയമൺ ഗ്രാമപഞ്ചായത്ത്. തദ്ദേശസ്ഥാപന പരിധിയിൽ വരുന്ന 22 അംഗന്‍വാടികൾക്ക് ഒരേ നിറമാണ് നൽകിയിരിക്കുന്നത്. പച്ചനിറംകൊണ്ട് ഒരോ അംഗന്‍വാടികളുടെയും ചുവരുകളിൽ മനോഹരമാക്കും. ഒപ്പം കാർട്ടൂൺ ചുവർചിത്രങ്ങളുമുണ്ട്. പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. സ്ത്രീ സൗഹൃദ ശുചിമുറി സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഐക്യമുള്ള പുതുതലമുറയെ വാർത്തെടുക്കുകയാണ് ഏകീകൃത പെയിന്റിങിലൂടെ ലക്ഷ്യമിടുന്നത്. സ്ത്രീസൗഹൃദ ശുചിമുറി സംവിധാനം അംഗന്‍വാടികളിലെ വർക്കർമാർക്കും, ഹെൽപ്പർമാർക്കും ഉപയോഗപ്രദമാകുന്ന തരത്തിലാണ് സജ്ജീകരിച്ചിട്ടുള്ളതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന മനാഫ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.