10 January 2025, Friday
KSFE Galaxy Chits Banner 2

ആർദ്ര കേരളം പുരസ്കാര ജേതാക്കൾക്ക് ആദരം

Janayugom Webdesk
ആലപ്പുഴ
April 5, 2022 6:36 pm

ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള 2020–21ലെ ആർദ്ര കേരളം പുരസ്കാരം ലഭിച്ച ആലപ്പുഴ മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പി പി ചിത്തരഞ്ജന്‍ എംഎൽഎ യുടെ നേതൃത്വത്തിൽ ആദരവ് സംഘടിപ്പിച്ചു. കൈതത്തിൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

പുരസ്കാരത്തിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ ആലപ്പുഴ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് തലത്തിൽ സംസ്ഥാനത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ആര്യാട് ബ്ലോക്ക് പഞ്ചായത്ത്, ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത്, മൂന്നാം സ്ഥാനം നേടിയ ആര്യാട് ഗ്രാമപഞ്ചായത്ത് എന്നിവയ്ക്കായി അതാത് പഞ്ചായത്ത് പ്രസിഡന്റുമാർ എംഎൽഎയുടെ പുരസ്കാരം ഏറ്റുവാങ്ങി. വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള മെഡിക്കൽ ഓഫീസർമാരായ ഡോ. ഫ്രഷി തോമസ്, ഡോ. രജനി, ഡോ. വിപിൻ ഡോ. ഷൈമ എന്നിവരെയും എംഎൽഎആദരിച്ചു.

ചടങ്ങിൽ എ എം ആരിഫ് എംപി, ജില്ലാ കളക്ടർ രേണു രാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ആര്യാട് ബ്ലോക്ക് പ്രസിഡന്റ് കെ ഡി മഹേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ്, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദർശന ഭായി, ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് ജി ബിജുമോൻ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ബ്ലോക്ക്, വാർഡ് മെമ്പർമാർ സിഡിഎസ് പ്രതിനിധികൾ, ആശാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.