8 May 2024, Wednesday

കാരിത്താസിലെ വീട്ടിൽ നിന്നും കാണാതായ അധ്യാപികയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
kottayam
December 24, 2021 3:56 pm

 

കോട്ടയം കാരിത്താസിലെ വീട്ടിൽ നിന്നും കാണാതായ അധ്യാപികയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് വീട്ടിൽ നിന്നും കാണാതായ യുവതിയായ അധ്യാപികയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. കട്ടച്ചിറ മേരി മൗണ്ട് സ്‌കൂളിലെ അധ്യാപികയായ കാരിത്താസ് പാറശേരിയിൽ സുനു ജോയിയെ(35)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് കാരിത്താസിനു സമീപത്തെ റെയിൽവേ ട്രാക്കിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അതിരമ്പുഴ സ്വദേശിയായ സോനുവിനെ വിവാഹം കഴിച്ച സുനു ഇദ്ദേഹത്തിനൊപ്പം മാന്നാനത്തായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് സുനു കാരിത്താസിലെ തന്റെ വീട്ടിൽ എത്തിയത്. തുടർന്നു മാതാപിതാക്കൾക്കൊപ്പം കഴിയുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സുനുവിനെ വീട്ടിൽ നിന്നും കാണാതായത്. തുടർന്നു, സുനുവിനെ കാണാനില്ലെന്നു കാട്ടി മാതാവ് പാറയിൽ ആഗ്നസ് ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പൊലീസ് സംഘം അന്വേഷണം നടത്തുന്നതിനിടെ, വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ കാരിത്താസിനു സമീപത്തെ റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തുടർന്നു, പൊലീസ് സംഘം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. സുനുവിന്റെയും സോനുവിന്റെയും രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തിൽ സോനുവിന് രണ്ടു കുട്ടികളും ഉണ്ട്. സുനുവിന്റെ മരണകാരണം എന്താണ് എന്ന് ഇനിയും വ്യക്തമായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.