മൂന്നാര്‍ : നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നാര്‍ സ്വദേശികള്‍ക്ക് പരിക്ക്. മൂന്നാര്‍ സിഎസ് എന്‍ജിനിയറിംഗ് വര്‍ക്ക്സ് എന്ന പേരിലുള്ള സ്ഥാപന ഉടമ സി എസ് ഡേവിഡ് (74) മകന്‍ ജൂലിയന്‍ (51) ഭാര്യ പത്മ സുഗന്ധി (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കോയമ്പത്തൂരില്‍ നിന്നും മൂന്നാറിലേക്ക് വരികയായിരുന്നു. മൂന്നാറില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ പെരിയവരയില്‍ വച്ച് ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് അമ്പതടി താഴ്ചയിലേയ്ക്ക് കാര്‍ മറിഞ്ഞത്. മറിഞ്ഞ കാര്‍ ഒരു മരത്തില്‍ തങ്ങി നിന്നതു കാരണം വലിയ ദുരന്തം ഒഴിവായി. പരിക്കേറ്റവരെ മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി മറ്റിടങ്ങളിലേക്ക് മാറ്റി. കെഡിഎച്ച്പി കമ്പനി ഉദ്യോഗസ്ഥനായ ജൂലിയന്റെ പരിക്ക് സാരമുള്ളതാണ്. ഭാര്യ പത്മ സുഗന്ധി മൂന്നാര്‍ എല്‍ എഫ് സ്കൂളിലെ അധ്യാപികയാണ്. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഓടിയെത്തിയത്. മൂന്നാറില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും, പൊലീസും സംഭവസ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.