15 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 22, 2024
October 14, 2024
October 13, 2024
October 7, 2024
September 18, 2024
September 10, 2024
September 9, 2024
August 23, 2024
August 17, 2024
August 17, 2024

ഗര്‍ഭിണികള്‍ക്ക് വിലക്ക്: എസ്ബിഐയുടെ സ്ത്രീവിരുദ്ധ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം

Janayugom Webdesk
തിരുവനന്തപുരം
January 28, 2022 9:11 pm

ഭാവി നിയമനങ്ങളിൽ മൂന്നു മാസത്തിലധികം ഗർഭിണികളായവരെ വിലക്കിയ എസ് ബി ഐ യുടെ സ്ത്രീവിരുദ്ധ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മൂന്നുമാസത്തിൽ കൂടുതൽ ഗർഭിണിയായവർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഇനി ജോലിയോ ഉദ്യോഗക്കയറ്റമോ ഇല്ലെന്നാണ് ബാങ്ക് പുറത്തിറക്കിയ പുതിയ മാർഗനിർദേശത്തിലെ തീരുമാനം. നിയമന ഉദ്യോഗക്കയറ്റ ലിസ്റ്റിൽപ്പെട്ടവരെ പ്രസവശേഷം നാലുമാസം കഴിഞ്ഞ് നിയമിച്ചാൽ മതിയെന്നാണ് നിർദേശം. തികച്ചും സ്ത്രീവിരുദ്ധമായ ഉത്തരവിനെതിരെ ബാങ്കിങ് മേഖലയിലെ സംഘടനകളും പ്രമുഖരും ശക്തമായ നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്. ഗർഭധാരണം നിയമനത്തിന് അയോഗ്യതയില്ലെന്ന് കാണിച്ച് എസ് ബി ഐ തന്നെ 2009 ൽ ലോക്കൽ ഓഫീസുകൾക്ക് സർക്കുലർ അയച്ചിരുന്നു. ആറുമാസം ഗർഭിണിയായാലും ജോലിയിൽ പ്രവേശിക്കാമെന്നായിരുന്നു സർക്കുലർ. സംസ്ഥാനത്തെ ഉള്‍പ്പടെ നിരവധി ബാങ്കിങ് സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു എസ്ബിഐ ഈ സര്‍ക്കുലര്‍ ഇറക്കിയത്. ഇതിനു വിരുദ്ധമാണ് പുതിയ തീരുമാനം.

കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശ പ്രകാരമാണ് പുതിയ നിര്‍ദേശങ്ങളുള്‍പ്പെട്ട സര്‍ക്കുലര്‍ എന്ന് എസ് ബി ഐ വ്യക്തമാക്കുന്നുണ്ട്. ഇത് ഭാവിയില്‍ മറ്റ് പൊതുമേഖലാ ബാങ്കുകളെയും സ്ഥാപനങ്ങളെയും ബാധിക്കുമെന്നതിന്റെ സൂചന കൂടിയാണിത്. ഭരണഘടനാ തത്വങ്ങളും നിയമവശങ്ങളും പരിശോധിക്കാതെയാണ് ഇത്തരത്തില്‍ തികച്ചും സ്ത്രീ വിരുദ്ധമായ തീരുമാനം ഉണ്ടായിരിക്കുന്നത്. സമൂഹത്തിന്റെ എല്ലാ രംഗത്തും പുരുഷനൊപ്പം തന്നെ സ്ത്രീകള്‍ മുന്നേറുമ്പോഴാണ് ഇത്തരത്തിലൊരു നിലപാടുമായി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം എസ്ബിഐ എത്തുന്നത്. ഗര്‍ഭകാലത്തെ നിയമനവും പ്രമോഷനും മാറ്റിവയ്ക്കാനായി വനിതകള്‍ അവരുടെ ആര്‍ത്തവചക്രത്തിന്റെ വിശദാംശങ്ങള്‍ വരെ നല്‍കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. പ്രസവാവധി ആനുകൂല്യം ആറ് മാസമാണെന്നിരിക്കെ ഈ വസ്തുതയും മറന്നാണ് പ്രസവശേഷം നാലുമാസം കഴിഞ്ഞ് നിയമനം എന്നതും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൂര്‍ണമായി സ്ത്രീകളുടെ ഭരണഘടനാപരമായ എല്ലാ അവകാശങ്ങളെയും നിഷേധിച്ചുകൊണ്ടാണ് എസ്ബിഐയുടെ ഉത്തരവ്. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ എംപ്ലോയീസ് അസോസിയേഷന്‍ എസ്ബിഐ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. കേന്ദ്രധനമന്ത്രി ഇടപെട്ട് നിര്‍ദ്ദേശം പിന്‍വലിപ്പിക്കണമെന്ന് ബിനോയ് വിശ്വം എംപിയും എഐബിഇഎ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കിടാചലവും എസ്ബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗർഭിണികൾക്ക് നിയമന വിലക്ക് ഏർപ്പെടുത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവേചനപരമായ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന യുവജന കമ്മിഷനും എസ്ബിഐ ജനറല്‍ മാനേജര്‍ക്ക് കത്തയച്ചു.

ഉത്തരവ് തിരുത്തണം : എസ്  ബി  ഐ എംപ്ലോയിസ് അസോസിയേഷന്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഭാവി നിയമനങ്ങളിൽ മൂന്നു മാസത്തിലധികം ഗർഭിണികളായവരെ പ്രസവാനന്തരമേ ജോലിയിൽ പ്രവേശിക്കാനാവൂ എന്നുള്ള പുതിയ നിർദ്ദേശം സ്ത്രീവിരുദ്ധവും ലിംഗ വിവേചനപരവും അനീതിയുമാണെന്ന് ഓൾ ഇന്ത്യ എസ് ബി ഐ എംപ്ലോയീസ് അസോസിയേഷൻ.
ഗർഭധാരണം ജോലി പ്രവേശനത്തിന് അയോഗ്യതയാക്കുന്നത് അശാസ്ത്രീയമാണ്. ഇത് മാതൃത്വത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. പൊതുഉദ്യോഗ നിയമന രംഗത്ത് സമത്വം, തുല്യാവസരം എന്നിവ ഉറപ്പാക്കുന്ന ഭരണാഘടനാ തത്വങ്ങളേയും നിയമങ്ങളേയും ലംഘിക്കുന്ന മാനദണ്ഡങ്ങൾ നിശ്ചയിച്ച് കേന്ദ്ര സർക്കാറും ബാങ്കും ഉത്തരവുകളിറക്കുന്നത് വിചിത്രമാണ്. സ്ത്രീവിരുദ്ധവും വിവേചനാത്മകവും തിരസ്കരണപരവുമായ ഉത്തരവ് എസ്ബിഐയും കേന്ദ്ര സർക്കാരും പിൻവലിക്കണമമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ എസ്ബിഐ എംപ്ലോയീസ് അസോസിയേഷൻ കത്ത് നൽകിയെന്ന് ജനറൽ സെക്രട്ടറി കെ എസ് കൃഷ്ണ അറിയിച്ചു.
Eng­lish sum­ma­ry : Protests against SBI’s anti-women deci­sion are intensifying

you may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.