13 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 3, 2025
March 23, 2025
March 18, 2025
March 16, 2025
February 28, 2025
February 15, 2025
February 14, 2025
February 14, 2025
February 12, 2025
February 11, 2025

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണം; അത്തരം കോളുകൾ വന്നാൽ പരിഭ്രാന്തരാകരുതെന്നും പ്രധാനമന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
October 27, 2024 8:47 pm

ഡിജിറ്റൽ അറസ്റ്റ് പോലുള്ള തട്ടിപ്പുകൾക്കെതിരെശക്തമായ ജാഗ്രത വേണമെന്നും അത്തരം കോളുകൾ വന്നാൽ പരിഭ്രാന്തരാകരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല. ഒരു അന്വേഷണ ഏജൻസിക്കും ഇന്ത്യയിൽ ഡിജിറ്റൽ രീതിയിൽ അറസ്റ്റ് ചെയ്യാനാവില്ല. ഒരു വ്യക്തിഗത വിവരങ്ങളും കൈമാറരുത്. ഉടൻതന്നെ നാഷണൽ സൈബർ ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൻ കി ബാത്തിന്റെ 115-ാം എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി . 

ഇത്തരം ഘട്ടങ്ങളിൽ പരിഭ്രാന്തരാകാതെ ചിന്തിച്ച് പ്രവർത്തിക്കണം. കഴിയുമെങ്കിൽ വീഡിയോ കോളിന്റെ സ്‌ക്രീൻഷോട്ട് എടുക്കണം. അല്ലെങ്കിൽ റെക്കോർഡ് ചെയ്യണം. പിന്നീട് ദേശീയ സൈബർ ഹെൽപ്പ് ലൈൻ നമ്പറായ 1930ൽ വിളിച്ച് വിവരമറിയിക്കണം. തുടർന്ന് cybercrime.gov.in എന്ന ഇ — മെയിൽ വിലാസത്തിലേക്ക് തെളിവുകളടക്കം പരാതി അയയ്‌ക്കണം. പൊലീസിലും വിവരങ്ങൾ കൈമാറണം. പരാതികൾ വ്യാപകമായതോടെ നാഷണൽ സൈബർ കോർഡിനേഷൻ സെന്റർ തയ്യാറാക്കി കഴിഞ്ഞു. സംസ്ഥാന സർക്കാരുകളുമായി ചേർന്നാണ് പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. 

TOP NEWS

April 13, 2025
April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.