കോട്ടയം ചാന്നാനിക്കാട് റെയിൽവേ മേൽപ്പാലത്തിന് സമീപം നിയന്ത്രണം വിട്ട ക്രെയിൻ ലോറിയിൽ ഇടിച്ച് തല കീഴായി മറിഞ്ഞു. ക്രെയിൻ മറിയുന്നത് അനുഭവപ്പെട്ടതോടെ ഡ്രൈവർ ചാടിരക്ഷപെട്ടു. തിങ്കളാഴ്ച ഉച്ചയോടെ ചാന്നാനിക്കാട് – ഇല്ലിമൂട് റോഡിലായിരുന്നു സംഭവം. പുവൻതുരുത്ത് മേൽപ്പാലം നിർമ്മാണം നടക്കുന്നതിനാൽ പാക്കിൽ‑പൂവൻതുരുത്ത് റോഡിൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ക്രെയിൻ ചാന്നാനിക്കാട് റോഡ് വഴി കടന്നു വന്നത്. ഇതിനിടെ ചാന്നാനിക്കാട് മേൽപ്പാലത്തിന് സമീപം നിയന്ത്രണം വിട്ട ക്രെയിൻ ലോറിയിൽ ഇടിച്ച് മറിയുകയായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ഡ്രൈവർ രക്ഷപെട്ടത്. ക്രെയിൻ മറ്റൊരു ക്രെയിൻ എത്തിച്ച് ഉയർത്തി ഇവിടെ നിന്ന് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.