പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവിനെതിരെ സിപിഐ ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്രെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനം പോസ്റ്റാഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഐ ഷിഹാബ് ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം വിജയമ്മ ലാലി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജെ ജയകൃഷ്ണപിള്ള സ്വാഗതം പറഞ്ഞു. ജില്ലാ കൗണ്‍സിൽ അംഗങ്ങളായ കടത്തൂർ മൻസൂർ, ജഗത് ജീവൻ ലാലി എന്നിവർ സംസാരിച്ചു. കെ ശശിധരൻപിള്ള, ബി ശ്രീകുമാർ, ആർ രവി, അഡ്വ. അനിൽ എസ് കല്ലേലിഭാഗം, ഷേർളി ശ്രീകുമാർ, യു കണ്ണൻ, അബ്ദുൽ ജബ്ബാർ, അബ്ദുൽ സലാം, പി ദീപു, ശ്രീജിത്ത് എസ്, ബിജു ടി, ശ്രീധരൻ പിള്ള എന്നിവർ പ്രകടനത്തിനും യോഗത്തിനും നേതൃത്വം നൽകി.
കരുനാഗപ്പള്ളി വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. കരുനാഗപ്പള്ളി പീടികമുക്കിൽ നിന്നും ആരംഭിച്ച പ്രകടനം കുറിച്ചിയിൽ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ജില്ലാ കൗൺസിൽ അംഗം ജഗത് ജീവൻ ലാലി ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം ആർ രവി അധ്യക്ഷത വഹിച്ചു. അബ്ദുൽ സലാം, മഹേഷ് ജയരാജ്, വസുമതി രാധാകൃഷ്ണൻ, നിജാം ബഷി, ഭദ്രൻ, എം ടി അജ്മൽ, ബാദുഷാ ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.
ചവറ: തേവലക്കര സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധ റാലി സംഘടിപ്പിച്ചു. കുന്നേൽ ജംഗ്ഷനിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജീവ് തെക്കുംമുറിയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് വിഷ്ണു വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കെ സുകുമാരൻ, രാജേഷ് തോട്ടുകര, സുജേഷ്, ജിതിൻ ബാബു, അമൽ സത്യശീലൻ, അനീഷ് പാലക്കൽ, ഫസൽ കളത്തിൽ, പിജെ ഷിഹാബ്, നൗഷാദ് കളത്തിൽ, എം കെ മുതാസ് എന്നിവർ സംസാരിച്ചു.
ഏരൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഏരൂർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ആലഞ്ചേരിയിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സിപിഐ അഞ്ചൽ മണ്ഡലം സെക്രട്ടറിയേറ്റംഗം എ ജെ ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റിയംഗം ജി അജിത്, ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് സുദേവൻ, ഏരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നു വിനോദ്, അഡ്വ ഗ്രീഷ്മ പ്രകാശം, ശ്രീകല, ആദർശ് സതീശൻ, മുഹമ്മദ് നാസിം എന്നിവർ നേതൃത്വം നൽകി.
കേരള മഹിളാ സംഘം അറയ്ക്കൽ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തടിക്കാട്ടിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സിപിഐ സംസ്ഥാന കൗൺസിലംഗം ഡോ. ആർ ലതാദേവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അഡ്വ പി വസന്തം മുഖ്യ പ്രഭാഷണം നടത്തി. ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മഹിളാ സംഘം അഞ്ചൽ മണ്ഡലം സെക്രട്ടറി ഗിരിജ മുരളി, രജിമോൾ, പഞ്ചായത്തംഗങ്ങളായ സിനി സുരേഷ്, അജിതകുമാരി എന്നിവർ സംസാരിച്ചു. മഹിളാസംഘം പ്രവർത്തകർ ഗ്യാസ് സിലണ്ടറിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.