മസാലബോണ്ട് കേസിൽ ഇഡി സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഈമാസം 23 ലേക്ക് മാറ്റി. ഹർജിയിൽ നിലപാടറിയിക്കാൻ കൂടുതൽ സാവകാശം വേണമെന്ന ഇഡി ആവശ്യത്തെ തുടർന്നാണ് നടപടി. ഇഡി സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് നൽകിയ ഹർജി പരിഗണനയിലിരിക്കെ എന്തിനാണ് വീണ്ടും സമൻസ് അയച്ചതെന്ന് കോടതി ആരാഞ്ഞിരുന്നു.
ഇക്കാര്യത്തിൽ മറുപടി നൽകാനാണ് ഇഡി കൂടുതൽ സാവകാശം തേടിയത്. കിഫ്ബി സമർപ്പിച്ച രേഖകൾ പരിശോധിച്ചതിന് ശേഷമാണ് പുതിയ സമൻസ് നൽകിയതെന്നും മസാലബോണ്ട് ഇറക്കാൻ തീരുമാനിച്ച വ്യക്തി എന്ന നിലയിൽ തോമസ് ഐസക്കിൽ നിന്ന് കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്നുമാണ് ഇഡി നിലപാട്. കേസിൽ കിഫ്ബി ഉദ്യോഗസ്ഥർ അന്വേഷണവുമായി സഹകരിച്ചതായി ഇഡിയും കോടതിയെ അറിയിച്ചിരുന്നു.
English Summary: Masala Bond Case: Thomas Isaac’s plea reversed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.