3 May 2024, Friday

Related news

May 2, 2024
May 1, 2024
April 30, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024
April 27, 2024
April 27, 2024
April 27, 2024

മേഗി ചുഴലിക്കാറ്റ്: ഫിലിപ്പീന്‍സില്‍ 28 മരണം

Janayugom Webdesk
മനില
April 12, 2022 9:51 pm

ഫിലിപ്പീന്‍സിലെ മ­േ­ഗി ചുഴലിക്കാറ്റില്‍ 28 മരണം. ശക്തമായ കാറ്റിലും മഴയിലും പല സ്ഥനത്തും മണ്ണിടിച്ചിലുണ്ടായി.
രാജ്യത്തിന്റെ കിഴക്കന്‍ തീരത്താണ് മേഗി കൂടുതല്‍ നാശം വിതച്ചത്. ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ നാശം വിതച്ച ലെയ്‌റ്റ് പ്രവിശ്യയിലെ ബേ­ബേ സിറ്റിക്ക് ചുറ്റുമുള്ള ഒന്നിലധികം ഗ്രാമങ്ങളിൽ മണ്ണിടിച്ചിലിൽ 22 പേർ മരിച്ചെന്നും 27 പേരെ കാണാതാവുകയും ചെയ്‌തുവെന്നാണ് പ്രാദേശിക അധികൃതര്‍ നല്‍കുന്ന വിവരം. 

നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. 17,000 ലധികം ആളുകളെ ദുരന്തമേഖലകളില്‍ നിന്ന് ഒഴിപ്പിച്ചതായി ദുരന്തനിവാരണ സേന അറിയിച്ചു. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പ­ല സ്ഥലങ്ങളിലും വെെദ്യുതി ബന്ധം നിലച്ചു. കനത്ത മഴയില്‍ റോഡുകളും പാലങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിനും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിലുണ്ടായ റായ് ചുഴലിക്കാറ്റില്‍ 375 പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. 

Eng­lish Summary:Hurricane Mag­gie: 28 dead in Philippines
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.