23 December 2024, Monday
KSFE Galaxy Chits Banner 2

വയനാട് ദുരന്തം ; സർവകലാശാല വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ത്തി​ന് സാ​മ്പ​ത്തി​ക സഹായം

Janayugom Webdesk
മലപ്പുറം
September 1, 2024 10:08 pm

വ​യ​നാ​ട്ടി​ൽ ഉ​രു​ൾ​ദു​ര​ന്ത​ത്തി​ൽ മ​രി​ക്കു​ക​യും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ത്തി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കാ​ൻ കാലിക്കറ്റ് സർവകലാശാല സി​ൻ​ഡി​ക്കേ​റ്റ് തീ​രു​മാ​നം. ദു​ര​ന്ത​ബാ​ധി​ത​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക്കു കീ​ഴി​ൽ അ​വ​ർ​ക്ക് ഇ​ഷ്ട​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കും. മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല മേ​ഖ​ല​ക​ളു​ടെ ചു​മ​ത​ല​യു​ള്ള നോ​ഡ​ൽ ഓ​ഫി​സ​റു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും സി​ൻ​ഡി​ക്കേ​റ്റ് തീരുമാനിച്ചു. 

ഉ​രു​ൾ ദു​ര​ന്ത​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ഞ്ചു​പേ​രാ​ണ് മ​രി​ച്ച​ത്.44 വി​ദ്യാ​ർ​ഥി​ക​ളെ ദു​ര​ന്തം ബാ​ധി​ച്ചു. ഈ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. കോ​ള​ജ് അ​ധ്യാ​പ​ക​രി​ൽ​നി​ന്ന് പി​ഴ ഈ​ടാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​പ​സ​മി​തി​യെ നി​യോ​ഗി​ച്ചു. ഉ​ർ​ദു പ​ഠ​ന​വി​ഭാ​ഗം ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ർ​വ​ക​ലാ​ശാ​ല സ്റ്റാ​റ്റ്യൂ​ട്ടി​ൽ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി വ​രു​ത്തും. നാ​ലു​വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മി​ന്റെ ഒ​ന്നാം സെ​മ​സ്റ്റ​ർ ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്സ് സി​ല​ബ​സ് സ​ർ​വ​ക​ലാ​ശാ​ല സെ​ൻ​ട്ര​ൽ കോ​ഓ​പ​റേ​റ്റി​വ് സ്റ്റോ​റി​നെ അ​ച്ച​ടി​ക്കാ​ൻ ഏ​ൽ​പി​ച്ച​ത് പി​ൻ​വ​ലി​ച്ചു. ചെ​യ​ർ ഫോ​ർ സ​നാ​ത​ന ധ​ർ​മ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ചി​ന് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് ക്രി​സ്ത്യ​ൻ ചെ​യ​റി​ന് സ​മീ​പ​ത്ത് ഭൂ​മി നൽകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.