21 November 2024, Thursday
KSFE Galaxy Chits Banner 2

വിലക്കയറ്റത്തിൽ ആശ്വാസമേകി കൺസ്യൂമർഫെഡ് സ്കൂൾ വിപണി

സ്വന്തം ലേഖിക
തൃശൂർ
May 3, 2024 10:18 pm

വിലക്കയറ്റത്തിൽ ആശ്വാസമേകി കൺസ്യൂമർഫെഡിന്റെ ത്രിവേണി സ്റ്റുഡന്റ്സ് മാർക്കറ്റുകൾ. വിദ്യാർത്ഥികൾക്ക് വേണ്ടതെല്ലാം കൺസ്യൂമർഫെഡ് ഒരു കുടക്കീഴിൽ അണിനിരത്തിയിട്ടുണ്ട്. സഹകരണ സംഘങ്ങൾ മുഖേനയും ത്രിവേണി ഔട്ട് ലെറ്റുകളിലുമായി 500 സ്റ്റുഡന്റ് മാർക്കറ്റുകളാണ് കൺസ്യൂമർഫെഡ് ഒരുക്കിയിരിക്കുന്നത്. എല്ലാവിധ പഠനോപകരണങ്ങളും 40 ശതമാനം വിലക്കുറവിലും ഗുണമേന്മയിലും ഇവിടെ ലഭിക്കും. 

മെച്ചപ്പെട്ട പഠനത്തിന് മികച്ച പഠനോപകരണങ്ങൾ എന്ന ലക്ഷ്യം മുൻനിർത്തിയാണ് സ്റ്റുഡന്റ്സ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. ത്രിവേണി നോട്ട് ബുക്കുകൾ വിലക്കുറവിൽ ലഭ്യമാകുന്ന ത്രിവേണി നോട്ട്ബുക്ക് ഗ്യാലറി ഇവിടെയുണ്ട്. സ്കൂൾ ബാഗ് രംഗത്തെ പ്രമുഖ ബ്രാന്റുകളായ സ്കൂബീഡേ, ഒഡീസിയ, വൈൽഡ് ക്രാഫ്റ്റ്, വിക്കി, അമേരിക്കൻ ടൂറിസ്റ്റ് തുടങ്ങിയവയോടൊപ്പം സാധാരണ ബ്രാന്റിലുള്ള ആകർഷകങ്ങളായ സ്കൂൾ ബാഗുകളും വിലക്കുറവിൽ ലഭിക്കും. 

സ്കൂൾ വിദ്യാർത്ഥികൾക്കാവശ്യമായ ഷൂസുകൾ വിലക്കുറവിൽ ലഭിക്കുന്ന ഷൂമാർട്ടും ഒരുക്കിയിട്ടുണ്ട്, ജോൺസ്, പോപ്പി, ദിനേശ്, മാരാരി തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഏറ്റവും പുതിയ മോഡലുകളിലുള്ള വിവിധ തരം കുടകൾ അണിനിരത്തുന്ന അമ്പ്രല്ലഹൗസ്, കൊച്ചു കുട്ടികൾക്കായുള്ള വിവിധതരം കളിപ്പാട്ടങ്ങളും, കുട്ടികളുടെ കൂടെയെത്തുന്ന അമ്മമാർക്ക് ആകർഷകമായ വിലക്കുറവിൽ ഗൃഹോപകരണങ്ങളും ലഭ്യമാകുന്ന കിഡ്സ് ആന്റ് മദേഴ്സ് കോർണർ എന്നിവയും ഒരുക്കിയിട്ടുണ്ട്. പെൻസിൽ ബോക്സ്, ലഞ്ച് ബോക്സ്, വാട്ടർ ബോട്ടിൽ, പേന, പെൻസിൽ, ഇൻസ്ട്രുമെന്റ് ബോക്സ്, കളർ പെൻസിലുകൾ തുടങ്ങിയവയും ലഭിക്കും. 

എല്ലാ പഠനോപകരണങ്ങളും നേരിട്ട് സംഭരിച്ച് പൊതു മാർക്കറ്റിൽനിന്നും 40 ശതമാനം വിലക്കുറവിലാണ് വില്പന നടത്തുന്നത്. മെഗാ ത്രിവേണി സ്റ്റുഡന്റ്സ് മാർക്കറ്റിന് പുറമേ എല്ലാ ത്രിവേണി സൂപ്പർമാർക്കറ്റുകളിലും സ്റ്റുഡന്റ്സ് മാർക്കറ്റ് പ്രത്യേകമായി സജ്ജീകരിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ജൂൺ 15 വരെ എല്ലാ സ്റ്റുഡന്റ്സ് മാർക്കറ്റുകളും പ്രവർത്തിക്കും. 

Eng­lish Summary:Consumer-fed school mar­ket relieved by price hike
You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.