30 April 2025, Wednesday
KSFE Galaxy Chits Banner 2

സിപിഐ ദേശിയ പ്രക്ഷോഭം; ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി

Janayugom Webdesk
ആലപ്പുഴ
April 7, 2022 5:49 pm

സി പി ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ആലപ്പുഴ ബി എസ് എൻ എൽ ഓഫീസിന് മുന്നിൽ ധര്‍ണ്ണ നടത്തി. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ഇന്ധന വിലവർദ്ധനവിനെതിരേയും, എൽ ഐ സി സ്വകാര്യവൽക്കരണത്തിനെതിരേയും, മരുന്ന് വിലവർദ്ധനവിനെതിരേയുമാണ് ദേശീയ പ്രതിഷേധവാരം ആചരിക്കുന്നത്. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജി കൃഷ്ണപ്രസാദ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ, സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി ജ്യോതിസ്സ്, വി മോഹൻദാസ്, മണ്ഡലം സെക്രട്ടറിമാരായ വി പി ചിദംബരർ, ഇ കെ ജയൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ ആർ സുരേഷ്, ഡി ഹർഷകുമാർ, പി എസ് എം ഹുസൈൻ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിമാരായ ബി നസീർ, ഡി പി മധു എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.