ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് വ്യാജ പരാതി വ്യാപകമാകുന്ന സാഹചര്യത്തിൽ സർക്കാർ ശ്രദ്ധപതിപ്പിക്കണമെന്ന് കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷൻ. ആർക്കും ആർക്കെതിരെയും എന്ത് ആരോപണവും ഉന്നയിക്കാമെന്ന അവസ്ഥ സിനിമ മേഖലയെ മാത്രമല്ല സമൂഹത്തെയും സാരമായി ബാധിക്കും.
പരാതിയുടെ മറവിൽ ബ്ലാക്ക് മെയിലിങ്ങിനും ഭീക്ഷണിപെടുത്തലിനും കളമൊരുങ്ങുന്നുണ്ട്. എന്നാൽ തെറ്റ് ചെയ്‌തവർ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്നാണ് അസോസിയേഷന്റെ നിലപാട്. വ്യക്തി വൈരാഗ്യം തീർക്കാനായി അന്വേഷണ സംഘത്തെ ഉപയോഗപ്പെടുത്തുന്നത് സർക്കാർ ഗൗരവമായി കാണണമെന്നും അസോസിയേഷൻ സെക്രട്ടറി ബി രാജേഷ് പ്രസ്താവനയിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.