തലപ്പുഴ തവിഞ്ഞാല്‍ പഞ്ചായത്തിലെ തിടങ്ങഴി വെണ്‍മണി റോഡ് നവീകരണത്തിന് ബജറ്റില്‍ 1.5 കോടി രൂപ പ്രഖ്യാപിച്ചതോടെ തവിഞ്ഞാൽ, വെൺമണി പ്രദേശവാസികൾ ആഹ്ലാദത്തിൽ. കൊളങ്ങോട്, കരിമാനി പ്രദേശത്തേക്ക് എത്തിച്ചേരാനുള്ള എളുപ്പവഴിയാണ് വീതി കൂട്ടി ബിഎംബിസി നിലവാരത്തിൽ നവീകരിക്കുക.
തലപ്പുഴ വാളാട് റോഡിനേയും മാനന്തവാടി ആലാറ്റിൽ റോഡിനേയും ബന്ധിപ്പിക്കുന്ന പ്രധാന ബൈപാസ് റോഡാണിത്. താലൂക്കിലെ തന്നെ പ്രധാന തേയില ഫാക്ടറി സ്ഥിതിചെയ്യുന്നത് ഈ പാതയ്‌ക്കരികിലാണ്. റോഡ് നവീകരണം യാഥാർഥ്യമാകുന്നതോടെ തേയില ഉൾപ്പെടെയുള്ള കാർഷികോൽപ്പന്നങ്ങൾ അതിവേഗത്തിൽ മാർക്കറ്റിൽ എത്തിക്കാൻ കഴിയും.
തിടങ്ങഴി വെൺമണി റോഡിൽ നിരവധി സ്വകാര്യ റിസോർട്ടുകളുണ്ട്. ഈ റിസോർട്ടുകളിലേക്കുള്ള വിനോദസഞ്ചാരികളെ എത്തിക്കാനും പ്രദേശത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ ഉപയോഗപ്പെടുത്താനും കഴിയും. കഴിഞ്ഞ പ്രളയകാലത്ത് തലപ്പുഴയിൽ ഗതാഗത തടസ്സം നേരിട്ടപ്പോൾ കണ്ണൂർ ഭാഗത്തുനിന്നും മാനന്തവാടിയിലേക്കും തിരിച്ചും ബദൽപാതയായി ഉപയോഗിച്ച റോഡാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.