സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ (സിഇഒ) അഡാർ പൂനവാലെയുടെ പേരില്‍ ഒരു കോടി രൂപ തട്ടിയെടുത്തു. എസ്ഐഐ ഡയറക്ടർമാരിലൊരാളായ സതീഷ് ദേശ്പാണ്ഡെയാണ് സെെബര്‍ തട്ടിപ്പിനിരയായത്. വിവിധ അക്കൗണ്ടുകളിലേക്ക് പണം കൈമാറണമെന്നാവശ്യപ്പെട്ട് പൂനവാലെയുടെ പേരില്‍ വാട്സ്ആപ്പ് സന്ദേശം ലഭിച്ചു.
സിഇഒയുടെ സന്ദേശമാണെന്ന് വിശ്വസിച്ച് കമ്പനി അധികൃതർ 1,01,01,554 രൂപ ഓൺലൈനായി ട്രാൻസ്ഫർ ചെയ്തു. സെപ്റ്റംബർ ഏഴ്, എട്ട് തീയതികളിലായിരുന്നു സംഭവം. പൂനവാലെ അത്തരത്തിലുള്ള സന്ദേശം അയച്ചിട്ടില്ലെന്ന് മനസിലായതോടെ ബണ്ട്ഗാർഡൻ പാെലീസ് സ്റ്റേഷനിൽ പരാതി നല്കി. ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം അന്വേഷണം ആരംഭിച്ചു.
English Summary:1 crore was cheat scam in the name of Adar Poonawalla
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.