26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 12, 2024
November 1, 2024
October 30, 2024
October 29, 2024
October 29, 2024
October 23, 2024
October 16, 2024
October 9, 2024
September 10, 2024

ചൈനയില്‍ ഉഗ്രസ്ഫോടനം; ഒരാള്‍ മരിച്ചു, 22 പേര്‍ക്ക് പരിക്ക്

Janayugom Webdesk
ബെയ്ജിങ്
March 13, 2024 10:26 am

ചൈനയിലെ ഹെബേയ് പ്രവിശ്യയിലെ ജനവാസമേഖലയില്‍ ഉഗ്രസ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സ്‌ഫോടനമുണ്ടായത്. . ബെയ്ജിങ്ങില്‍നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ പ്രദേശം. ഗ്യാസ് ലീക്കായതാണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമികനിഗമനം.

ഒരു റെസ്‌റ്റോറന്റിലെ താഴത്തെ നിലയിലാണ് സ്‌ഫോടനം നടന്നത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ പേര്‍ക്ക് ജീവഹാനിയുണ്ടായതായി സംശയിക്കുന്നു.

സ്‌ഫോടനമുണ്ടായ സ്ഥലത്തുനിന്നും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ വലിയതോതില്‍ പുക ഉയരുന്നതായും കെട്ടിടങ്ങള്‍ക്കും നിരവധി കാറുകള്‍ക്കും കേടുപാടുണ്ടായതായും വ്യക്തമാണ്. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചതായി അഗ്നിരക്ഷാവകുപ്പ് അറിയിച്ചു.

Eng­lish Sum­ma­ry: 1 Killed, 22 Injured After Explo­sion Rips Through Chi­na Restaurant
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.