24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024
November 5, 2024

കാനഡയില്‍ കത്തിക്കുത്ത് പരമ്പര: 10 മരണം

Janayugom Webdesk
ഒട്ടാവ
September 5, 2022 10:15 pm

കാനഡയില്‍ വിവിധയിടങ്ങളിലായി നടന്ന കത്തികുത്ത് ആക്രമണങ്ങളില്‍ 10 പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. കാനഡയിലെ സസ്‌കാചെവന്‍ പ്രവിശ്യയിലായിരുന്നു സംഭവം. ജെയിംസ് സ്മിത്ത് ക്രീ നാഷനിലെയും വെല്‍ഡണിലെയും 13 ഇടങ്ങളിലായാണ് ആക്രമണം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് അറിയിച്ചു.

സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 30കാരനായ മൈല്‍സ്, 31 വയസുള്ള ഡാമിയന്‍ സാന്‍ഡേഴ്സണ്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. കത്തിക്കുത്ത് നടത്തിയ ശേഷം അക്രമികള്‍ വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ജെയിംസ് സ്മിത്ത് ക്രീ നാഷനില്‍ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണത്തെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു. ട്വിറ്ററിലൂടെയായിരുന്നു ട്രൂഡോയുടെ പ്രതികരണം. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: 10 peo­ple were killed in stab­bing attacks in var­i­ous places in Canada
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.