23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026
January 19, 2026
January 18, 2026
January 16, 2026
January 13, 2026

ബിജെപി എംപിയുടെ വീട്ടിൽ 10 വയസുകാരന്‍ തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു

Janayugom Webdesk
ദിസ്പൂര്‍
August 27, 2023 12:48 pm

ബിജെപി എംപിയുടെ വീട്ടിൽ നിന്നും 10 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. അസമിലെ സിൽചാറിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. തൂങ്ങിമരിച്ച നിലയിലാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ബിജെപി എംപി രാജ്ദീപ് റോയിയുടെ സിൽചാറിലെ വീട്ടിൽ ശനിയാഴ്ച വൈകുന്നേരമാണ് 10 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ അമ്മ എംപിയുടെ വീട്ടിൽ സഹായിയായി ജോലി ചെയ്ത് വരികയാണ്. വർഷങ്ങളായി അമ്മയ്ക്കും മൂത്ത സഹോദരിക്കുമൊപ്പം എംപിയുടെ വീട്ടിലാണ് കുട്ടി കഴിയുന്നത്. വിവരമറിഞ്ഞ് എംപി രാജ്ദീപ് വസതിയിലെത്തി.

മൃതദേഹം കണ്ടെത്തിയ മുറിയുടെ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പൊലീസ് എത്തി വാതിൽ തകർത്ത് അകത്തു കടന്നപ്പോൾ കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സിൽച്ചാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം പ്രാഥമികാന്വേഷണത്തിൽ ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. വിശദമായ അന്വേഷണം ആരംഭിച്ചതായി കച്ചാർ എഎസ്പി സുബ്രത സെൻ പറഞ്ഞു.

Eng­lish Summary:10-year-old hanged at BJP MP’s house; Inves­ti­ga­tion started

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.